Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 20മുതൽ 23വരെ
പാലാ: സംസ്ഥാന സ്കൂൾ കായികമേളയുടെ തീയതിയിൽ മാറ്റം. ഒക്ടോബർ 13മുതൽ- 16വരെ പാലായിൽ നടത്താനിരുന്ന മേള ഒക്ടോബർ 20മുതൽ23 വരെയായിരിക്കും. സബ് ജില്ല, റവന്യൂ ജില്ല കായികമേളകൾ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിൽ നടത്താനാ വശ്യമായ സമയം ഉറപ്പാക്കാനും മഴ മൂലം സ്റ്റേഡിയങ്ങൾ തയാറാക്കാൻ വന്ന കാലതാമസവും കണക്കിലെടുത്താണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു. സംഘാടകസമിതി യോഗത്തിലാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.