തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ അെമ്പയ്ത്തും ബോക്സിങ്ങും ഉൾപ്പെടെ എട്ട് പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. സ്പോർട്സ് നിയമാവലി പരിഷ്കരണത്തിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സൈക്ലിങ്, ഫെൻസിങ്, നെറ്റ്ബാൾ, റൈഫിൾ ഷൂട്ടിങ്, വെയിറ്റ് ലിഫ്റ്റിങ്, വുഷു എന്നിവയാണ് അണ്ടർ 19 കാറ്റഗറിയിൽ പുതുതായി ഉൾപ്പെടുത്തുക.
ബോക്സിങ്, നെറ്റ്ബാൾ, വെയിറ്റ് ലിഫ്റ്റിങ് എന്നിവയിൽ ആൺകുട്ടികൾക്ക് മാത്രമായിരിക്കും മത്സരം. മറ്റുള്ളവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മത്സരം ഉണ്ടാകും.
യോഗതീരുമാനം സർക്കാറിലേക്ക് ശിപാർശയായി സമർപ്പിക്കും. ദേശീയ സ്കൂൾ കായികമേളയിൽ മത്സര ഇനങ്ങളായവയും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചതുമായ ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തുന്നത്. സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സര ഇനമല്ലാത്തതിനാൽ വിവിധ അസോസിയേഷനുകൾ കോടതിവിധിയുടെ ബലത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ദേശീയ മീറ്റിൽ പെങ്കടുക്കുന്ന സാഹചര്യമുണ്ട്. അസോസിയേഷനുകൾക്കിടയിലെ കിടമത്സരം വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് സ്കൂൾ കായിക മേളയിൽ ഇവ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
വിദ്യാർഥികളിൽനിന്ന് സംഭാവന പിരിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ സ്കൂൾ കായികമേളകളുടെ നടത്തിപ്പിന് സബ് ജില്ല തലം മുതൽ സർക്കാർ ഫണ്ട് അനുവദിക്കും. സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ്, കെ.സി. ഹരികൃഷ്ണൻ, കെ.ടി. അബ്ദുൽ ലത്തീഫ്, ബി. മോഹൻകുമാർ തുടങ്ങിയവരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.