Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ മീറ്റ് ഒക്ടോബറിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് - ഒക്ടോബർ 13 മുതൽ -16വരെ നടത്താൻ തീരുമാനം. പാലായാണ് വേദി. ബുധനാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫിെൻറ നേതൃത്വത്തിലെ സംഘം പാലായിൽ പരിശോധന നടത്തി വേദിയുടെ കാര്യത്തിൽ അന്തിമ റിപ്പോർട്ട് നൽകും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കഴിഞ്ഞ വർഷം വരെ ഡിസംബറിൽ നടന്ന സംസ്ഥാന കായിക മേള ഇൗ വർഷം ഒക്ടോബറിൽ നടത്താനാണ് തിരുമാനം. സംസ്ഥാന മീറ്റിലെ വിജയികൾക്ക് ദേശീയ സ്കൂൾ മീറ്റിൽ പെങ്കടുക്കാൻ സൗകര്യമൊരുക്കാൻ വേണ്ടിയാണിത്. യോഗ സംസ്ഥാന സ്കൂൾ ഗെയിംസിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. സുബ്രതോ കപ്പ് ഫുട്ബാൾ ജൂലൈ 15മുതൽ -17വരെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.