തിരുവനന്തപുരം: ചാമ്പ്യൻപട്ടം നിലനിർത്തി എറണാകുളം, നാലുവർഷങ്ങൾക്ക് ശേഷം കിരീടം തിരിച്ചുപിടിച്ച് കോതംഗലം സെൻറ് ജോർജ് എച്ച്.എസ്.എസ്. സംസ്ഥാന സ്കൂൾ കായികമേളക്ക് ആവേശകരമായ ഫിനിഷിങ്.
ട്രോഫിയും മെഡലും സമാപനസമ്മേളനവും ഇല്ലാതിരുന്ന മേളയിൽ 253 പോയൻറുമായാണ് എറണാകുളം ജേതാക്കളായത്. 30 സ്വർണവും 26 വെള്ളിയും 20 വെങ്കലവുമാണ് എറണാകുളത്തിെൻറ സമ്പാദ്യം. 196 പോയൻറുമായി പാലക്കാട് രണ്ടാം സ്ഥാനവും 101 പോയൻറുമായി ആതിഥേയരായ തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞതവണ മൂന്നാമതായ കോഴിക്കോട്(100) ഒരു പോയൻറ് നഷ്ടത്തിൽ നാലാം സ്ഥാനക്കാരായി.
തുടർച്ചയായി നാലാം കിരീടം സ്വപ്നം കണ്ടെത്തിയ അയൽക്കാരായ മാർബേസിലിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കോതമംഗലം സെൻറ് ജോർജ് മുന്നിലെത്തിയത്, 10 സ്വർണം, ഒമ്പത് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 81 പോയൻറ്. മണിപ്പൂരിൽനിന്നുള്ള താരങ്ങളുടെ മികവിലാണ് പരിശീലകൻ രാജുപോളിെൻറ ‘മൊട്ടക്കൂട്ടം’ നേട്ടം കൈവരിച്ചത്. 62 പോയൻറുമായി പാലക്കാട് കുമരംപുത്തൂർ കല്ലടി എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തേക്ക് കുതിച്ചു.
നിലവിലെ ജേതാക്കളായ മാർബേസിലിന് മൂന്നാംസ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടിവന്നു. സ്േപാർട്സ് ഹോസ്റ്റലുകളിൽ 63 പോയൻറുമായി തിരുവനന്തപുരം സായി ഒന്നാമതെത്തി. കഴിഞ്ഞവർഷം പാലായിൽ 14 മീറ്റ് റെക്കോഡുകളാണ് പിറന്നതെങ്കിൽ ഇത്തവണ ഏഴ് പുതിയ റെക്കോഡുമാത്രമാണുണ്ടായത്. സമാപനദിനം മൂന്ന് റെക്കോഡുകൾ; സീനിയർ ആൺകുട്ടികളുടെ ട്രിപിൾജംപിൽ പാലക്കാട് മുണ്ടൂർ എച്ച്.എസിലെ സി.ഡി. അഖിൽകുമാറും പെൺകുട്ടികളുടെ ഹൈജംപിൽ കല്ലടി എച്ച്.എസ്.എസിലെ എം. ജിഷ്നയും സബ്ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഒാട്ടമത്സരത്തിൽ കോതമംഗലം സെൻറ് േജാർജിെൻറ ചിങ്കിസ് ഖാനുമാണ് റെക്കോഡുകൾക്ക് ഉടമയായത്. എറണാകുളം തേവര സേക്രട്ട് ഹാർട്ട്സിലെ എ.എസ്. സാന്ദ്ര, മാർബേസിലിെൻറ ആദർശ് ഗോപി, സെൻറ് ജോർജിെൻറ ചിങ്കിസ് ഖാൻ എന്നിവർ ട്രിപിൾ സ്വർണത്തോടെ മീറ്റിലെ താരങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.