???????? ??????? ???? ??????? ????? ????????? ???????? ???????

ശ്രീനിത് ഖത്തറിലേക്ക്  

കോയമ്പത്തൂര്‍: സ്കൂള്‍ കായികമേളകളില്‍ ഹൈജംപ് പിറ്റിലെ അദ്ഭുത ബാലനായിരുന്നു ശ്രീനിത് മോഹന്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസില്‍ നിന്നു തുടങ്ങി സംസ്ഥാനത്ത് സ്കൂള്‍ തലത്തില്‍ ആദ്യമായി രണ്ടു മീറ്റര്‍ ചാടിക്കടന്ന് താരമായി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കി ദേശീയ ഗെയിംസില്‍ കേരളത്തിനായി മെഡലും നേടി കുതിച്ച ശ്രീനിതിന് പിന്നീടെന്ത് പറ്റിയെന്ന ആകാംക്ഷയിലായിരുന്നു കായികപ്രേമികള്‍. കുറെക്കാലം പരിക്കിന്‍െറ പിടിയിലായിരുന്നു താരം. മാംഗ്ളൂര്‍ സര്‍വകലാശാലക്ക് വേണ്ടി മത്സരിക്കാന്‍ കോയമ്പത്തൂരിലത്തെിയ ശ്രീനിതിന് പക്ഷേ, നാലാം സ്ഥാനം മാത്രം. എങ്കിലും ആത്മവിശ്വാസം കൈവിടാതെ വലിയൊരു സ്വപ്നത്തിലേക്ക് ചുവടുവെക്കുകയാണ് ശ്രീനിതിപ്പോള്‍. അത് ഒളിമ്പിക്സോളമത്തെിയാലും അതിശയിക്കേണ്ടതില്ല.

പരിക്കില്‍നിന്ന് പൂര്‍ണമായും മോചിതനാവുന്നതോടെ ഫെബ്രുവരിയിലോ മാര്‍ച്ചിലോ ഖത്തറിലേക്ക് പറക്കും. ഏഷ്യന്‍ ചാമ്പ്യനും നിലവില്‍ ലോകത്തെ മികച്ച രണ്ടാമത്തെ ഹൈജംപറുമായ മുഹമ്മദ് ബാഷിമിനൊപ്പം അറബി നാട്ടില്‍ പരിശീലനമാണ് ലക്ഷ്യം. സ്വന്തം നാടായ തൃശൂരിലെ ചാവക്കാട്ടുകാരാണ് ശ്രീനിതിന്‍െറ സ്വപ്നങ്ങള്‍ക്ക് മണ്ണും വളവുമിടുന്നത്. 1990 മുതല്‍ സംസ്ഥാന സ്കൂള്‍ കായികമേള ഹൈജംപ് ചാവക്കാട്ടുകാരുടെ കുത്തകയാണ്. 1990ല്‍ എന്‍.സി. കബീറാണ് തുടങ്ങിയത്. പിന്നീട് വിനോദ് കുമാര്‍, അബ്ദുല്‍ റഷീദ്, ജാസിര്‍, അരുണ്‍ കെ. അരവിന്ദാക്ഷന്‍, മുഹമ്മദ് ഷാഹിന്‍, ഷാനവാസ്, മുജീബ്, ഷരീഫ്, ശ്രീനിത് വഴി കെ.എസ്. അനന്തുവില്‍ എത്തിനില്‍ക്കുകയാണ്.  സംസ്ഥാന സ്കൂള്‍ മീറ്റ് റെക്കോഡ് പുസ്തകത്തില്‍ കുറെക്കാലം ഷാഹിന്‍െറ പേരുണ്ടായിരുന്നു.

സാക് ചാവക്കാട് എന്ന പേരില്‍ അക്കാദമി രൂപവത്കരിച്ച ഷാഹിനാണ് പിന്‍തലമുറയിലെ താരങ്ങള്‍ക്ക് പ്രോത്സാഹനമേകിയത്. സാഹചര്യങ്ങള്‍ ഷാഹിനെ പ്രവാസിയാക്കിയെങ്കിലും സ്പോര്‍ട്സ് കമ്പം കൈവിട്ടില്ല. അവിടെ സാക് ഖത്തര്‍ ക്ളബിന് രൂപം നല്‍കി. പിന്തുണയുമായി ഖത്തറിലെ മെട്രോ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയായ ഷാഹിര്‍ കണ്ടാനത്ത് എത്തിയതോടെ സാക് ക്ളബ് വളര്‍ന്നു. ഗള്‍ഫിലെ ഒട്ടുമിക്ക ചാമ്പ്യന്‍ഷിപ്പുകളിലും കേരളത്തില്‍ നിന്നുള്ള താരങ്ങളെ എത്തിച്ച് പങ്കെടുപ്പിച്ച് ഇവര്‍ വിജയം കൊയ്യുകയാണ്. ഖത്തറിലെ നിരവധി ക്ളബുകള്‍ വിദേശ താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. ഇതാണ് ശ്രീനിതിനും വഴിയൊരുക്കിയത്. സ്പോണ്‍സറാകാന്‍ ഷാഹിര്‍ തയാറായപ്പോള്‍ എല്ലാം സുഗമമായി. ബാഷിമിനൊപ്പം പരിശീലനം ആരംഭിച്ചാല്‍ ഈ താരത്തിന് 2.35 എന്ന ഉയരം കീഴടക്കാനാകുമെന്നാണ് ഷാഹിന്‍െറ വിലയിരുത്തല്‍. അത് താരത്തെ ഒളിമ്പിക്സിലത്തെിക്കുമെന്നും കോയമ്പത്തൂരില്‍ മത്സരം കാണാനത്തെിയ ഇദ്ദേഹം പറയുന്നു.
Tags:    
News Summary - sreenith mohan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT