തേഞ്ഞിപ്പലം: പല കാലങ്ങളിലായി പാലക്കാട് പറളി എച്ച്.എസില്‍ പഠിച്ച് സ്കൂള്‍ കായികമേളകളില്‍ നേട്ടങ്ങള്‍ കൊയ്യുകയും പിന്നീട് ജോലി തേടി വിവിധയിടങ്ങളിലേക്കായി ചേക്കേറുകയും ചെയ്തവര്‍ കാലിക്കറ്റ് സര്‍വകലാശാല മൈതാനത്ത് ഒരുമിച്ചു. പറളി കുട്ടികളുടെ പ്രകടനം കാണാനും പ്രിയപ്പെട്ട ഗുരു പി.ജി. മനോജിനോട് നേരിട്ട് ക്ഷേമാന്വേഷണം നടത്താനുമാണ് ഇവരത്തെിയത്. പഴയ ശിഷ്യരുടെ വരവ് പുതുതലമുറക്ക് ആവേശം പകര്‍ന്നതായി മനോജ് പറഞ്ഞു. ആര്‍മിയില്‍ ജോലി നോക്കുന്ന കെ.സി. വിഘ്നേഷ് ട്രിപ്ള്‍ ജംപ് സംസ്ഥാന സ്കൂള്‍ മീറ്റ് ജേതാവായിരുന്നു. അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ കെ.എസ്. ഷിന്‍റുവും ഹൈജംപുകാരന്‍ കെ.എം. ലിബിനും ആര്‍മിയിലാണ്. നേവിയില്‍നിന്ന് ടി.എ. മുഹമ്മദ് അനീഷും എം. കിഷോറുമത്തെി. ഇവര്‍ യഥാക്രമം ഹൈജംപിലും 5000 മീറ്റര്‍ ഓട്ടത്തിലും ദേശീയ തലത്തില്‍ മെഡല്‍ നേടിയിട്ടുണ്ട്. നടത്തക്കാരനായ കെ.വി. രഘുവും ഹാമര്‍ ത്രോ സംസ്ഥാന ജേതാവ് സി.എച്ച്. അനീഷ് ബാബുവും കായികാധ്യാപകരാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.