തേഞ്ഞിപ്പലം: സബ്ജൂനിയറില്‍ സ്വര്‍ണം നേടാനാകാത്തതിന്‍െറ സങ്കടം അവസാനിപ്പിച്ച് ആന്‍സി സോജന്‍ പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ലോങ്ജംപില്‍ 5.63 മീറ്റര്‍ താണ്ടി സ്വര്‍ണം നേടി. സീസണിലെ ലോങ്ജംപ് മത്സരങ്ങളിലെ മികവ് മലപ്പുറത്തിന്‍െറ മണ്ണിലും തുടര്‍ന്നാണ് തൃശൂര്‍ നാട്ടിക സ്വദേശി ആന്‍സി സ്വര്‍ണം തൊട്ടത്. സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ച കോഴിക്കോടിന്‍െറ അപര്‍ണയെ (5.55) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആന്‍സി നേട്ടം കൈവരിച്ചത്. പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്ന മലപ്പുറത്തിന്‍െറ പി.എസ്. പ്രഭാവതി (5.51) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇക്കഴിഞ്ഞ ഇന്‍റര്‍ ക്ളബ്, ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റ്, സൗത്ത് സോണ്‍ മീറ്റ് എന്നിവയിലും ആന്‍സി പൊന്നണിഞ്ഞിരുന്നു. ഇന്‍റര്‍ക്ളബ് ജൂനിയര്‍ വിഭാഗത്തിലെ 100 മീറ്റര്‍ ഓട്ടത്തിലും ആന്‍സി സ്വര്‍ണം നേടിയിരുന്നു. സബ്ജൂനിയര്‍ വിഭാഗം ലോങ്ജംപില്‍ പൊന്നണിയാന്‍ ആന്‍സിക്ക് സാധിച്ചിരുന്നില്ല. രണ്ടു തവണയും വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
നാട്ടിക ഗവ. ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ഥിയായ ആന്‍സി നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലാണ് പരിശീലനം നേടിയത്. ഇക്കുറി 100 മീറ്ററിലെ പ്രകടനം അഞ്ചാം സ്ഥാനത്ത് അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.