കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിലിൽ അഫിലിയേഷനില്ലാത്ത കായിക സംഘടനകെള നിയന്ത്രിക്കാനുള്ള സ്പോർട്സ് ഭേദഗതി ബിൽ കേരള സംസ്ഥാന വോളിബാൾ അസോസിയേഷന് തിരിച്ചടിയാകും. അഫിലിയേഷനില്ലാത്തതിനാൽ സർട്ടിഫിക്കറ്റുകൾക്ക് മൂല്യമില്ലാതാകുന്ന സ്ഥിതി ഒഴിവാക്കാൻ സ്പോർട്സ് കൗൺസിൽ നേരിട്ട് മത്സരം നടത്താനുള്ള വ്യവസ്ഥയും വോളി അസോസിയേഷന് പ്രതികൂലമാകും.
തെരഞ്ഞെടുപ്പിലെ മാനദണ്ഡമില്ലായ്മ ആരോപിച്ചായിരുന്നു കഴിഞ്ഞവർഷം സ്പോർട്സ് കൗൺസിൽ വോളി അസോസിയേഷെൻറ അഫിലിയേഷൻ റദ്ദാക്കിയത്. ഭാരവാഹികൾ മുൻതാരങ്ങളായിരിക്കണെമന്ന നിബന്ധന പല ജില്ലകളിലും അസോസിയേഷൻ പാലിച്ചിട്ടില്ല. 12 വർഷത്തിൽ കൂടുതൽ പലരും ഭാരവാഹി സ്ഥാനത്ത് തുടരുകയാണെന്നും സ്പോർട്സ് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. അഫിലിയേഷൻ പുനഃസ്ഥാപിക്കണെമന്ന ആവശ്യം കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം അംഗീകരിച്ചിരുന്നില്ല.
അഫിലിയേഷനില്ലെങ്കിലും വോളി അസോസിയേഷൻ ഇപ്പോഴും ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ടൂർണമെൻറുകൾ നടത്തുന്നതിന് ലക്ഷം രൂപ വരെ സംഘാടകർ അസോസിയേഷന് റോയൽറ്റിയും കൈമാറുന്നു. സ്പോർട്സ് ഭേദഗതി ബിൽ നിയമമായി വന്നാൽ ഇനിമുതൽ അംഗീകാരമില്ലാത്ത അസോസിയേഷനുകൾക്ക് ചാമ്പ്യൻഷിപ്പുകൾ സംഘടിപ്പിക്കാനാവില്ല. ഇത്തരം മത്സരങ്ങളിൽ പെങ്കടുക്കുന്നവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റിനും വിലയില്ലാതാകും. കേന്ദ്ര ഫെഡറേഷനുകളുമായി ബന്ധപ്പെട്ട് സ്പോർട്സ് കൗൺസിൽ നേരിട്ട് മത്സരങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, സംസ്ഥാന വോളി അസോസിയേഷെൻറ ഏറ്റവും അടുപ്പക്കാരനായ വോളിബാൾ ഫെഡറേഷൻ ഒാഫ് ഇന്ത്യ (വി.എഫ്.െഎ) ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കുെമന്ന് കണ്ടറിയണം.
മാനദണ്ഡങ്ങൾക്കനുസരിച്ച് ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ സംസ്ഥാനത്തെ വോളിതാരങ്ങളുെട ഭാവിയും അവതാളത്തിലാകും. ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പുരുഷ ടീമിന് പ്രഖ്യാപിച്ച സമ്മാനത്തുക സർക്കാർ കൈമാറാത്തതും അഫിലിയേഷനില്ലാത്തത് കാരണമാണ്. സന്തോഷ് ട്രോഫി ജയിച്ച ടീമംഗങ്ങളെ പെെട്ടന്ന് തന്നെ വിളിച്ചുവരുത്തി പാരിതോഷികം നൽകിയിരുന്നു.
അേതസമയം, മറ്റ് പല കായിക സംഘടനകളിലും വർഷങ്ങളായി ഭാരവാഹിസ്ഥാനത്ത് തുടരുന്നവരുണ്ടെന്ന് സംസ്ഥാന വോളിബാൾ അസോസിേയഷൻ സെക്രട്ടറി നാലകത്ത് ബഷീർ പറഞ്ഞു. 42 കായിക അസോസിയേഷനുകൾ സംസ്ഥാനത്തുണ്ട്. വോളിബാൾ അസോസിയേഷനിൽ മാത്രമല്ല, തെരെഞ്ഞടുപ്പ് മാനദണ്ഡം പരിശോധിക്കേണ്ടത്. 12 അസോസിയേഷനുകളിൽ അഞ്ചിലധികം ടേമുകളിൽ ഭാരവാഹികളായിട്ടുണ്ട്. സംസ്ഥാനത്തെ വോളി താരങ്ങളെ കൗൺസിൽ കഷ്ടെപ്പടുത്തുകയാണ്. അഫിലിയേഷൻ റദ്ദാക്കിയത് കഴിഞ്ഞ വർഷമാണ്. എന്നാൽ, മൂന്നുവർഷമായി താരങ്ങൾക്ക് കൗൺസിൽ പണം നൽകുന്നില്ല. അസോസിയേഷൻ സ്വന്തം കൈയിൽനിന്നാണ് പണം കൊടുക്കുന്നെതന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അഫിലിയേഷൻ റദ്ദാക്കിയതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.