കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന 13ാമത് ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 150 കടന്നു. 74 സ്വർണവും 53 വെള്ളിയും 25 വെങ്കലവുമടക്കം 152 മെഡലുകളാണ് ഇന്ത്യ ബാഗിലാക്കിയത്. 39 സ്വർണമടക്കം 112 മെഡലുകളുമായി ആതിഥേയരായ നേപ്പാളാണ് രണ്ടാമത്.
അത്ലറ്റിക്സ് ട്രാക്കിൽ നിന്നും ഇന്ത്യ എട്ടുമെഡലുകൾ വാരി. പുരുഷൻമാരുടെ 400 മീ. ഹർഡ്ൽസിൽ മലയാളി താരം എം.പി. ജാബിർ വെള്ളിനേടി. 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പുരുഷ വനിത ടീമുകൾക്ക് വെള്ളികൊണ്ട് തൃപത്തിപെടേണ്ടി വന്നു. പുരുഷൻമാരുടെ ഷോട്ട്പുട്ടിൽ തേജീന്ദർ സിങ് തോറും 73 കി. ഭാരോദ്വഹനത്തിൽ അചിന്ദ ഷ്യൂലിയും സ്വർണം േനടി.
വനിതകളുടെ ഷൂട്ടിങ്ങിൽ 10.മി എയർപിസ്റ്റൾ വിഭാഗത്തിൽ ശ്രീനിവേദ സ്വർണം നേടി. ഫെൻസിങ്ങിൽ മൂന്ന് സ്വർണവും മൂന്ന് വെള്ളിയുമടക്കം ആറുമെഡലുകളും ടേബിൾ ടെന്നിസിൽ സ്വർണവും വെള്ളിയും സ്വന്തമാക്കാനായി. പുരുഷ വിഭാഗത്തിൽ സിരിൽ വർമയും വനിതകളിജൽ അഷ്മിത ചലിഹയും ജേതാക്കളായതോടെ ബാഡ്മിൻറൺ കോർട്ടിലെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം 10 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.