ന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് മൂന്നാം സ്വർണം. 10മീറ്റർ എയർപിസ്റ്റൾ മിക ്സഡ് ടീം ഇനത്തിൽ സൗരഭ് ചൗധരി - മനുഭാകർ സഖ്യമാണ് ഇന്ത്യയെ പൊന്നണിയിച്ചത്. നേരത ്തേ ഇതേ ഇനം വ്യക്തിഗത വിഭാഗത്തിൽ സൗരഭ് സ്വർണംനേടിയിരുന്നു. ഒരാഴ്ചയായി നടന്ന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് ഇതോടെ സമാപനമായി.
മൂന്നു സ്വർണവുമായി ഇന്ത്യയും ഹംഗറിയും മെഡൽപട്ടികയിൽ ഒന്നാം സ്ഥാനം പങ്കിട്ടു. കരുത്തരായ ചൈനക്ക് ഒരു സ്വർണവും ആറ് വെള്ളിയുമാണ് സമ്പാദ്യം. എന്നാൽ, അഞ്ച് ഒളിമ്പിക്സ് ടിക്കറ്റ് ഉറപ്പാക്കിയാണ് അവരുടെ മടക്കം. ഇന്ത്യക്ക് സൗരഭ് ചൗധരിയിലൂടെ ഒരു ഒളിമ്പിക്സ് യോഗ്യത മാത്രമേ നേടാനായുള്ളൂ. സൗരഭ് ചൗധരിയുടെ ഇരട്ട സ്വർണത്തിനു പുറമെ 10 മീ. എയർ റൈഫിളിൽ അപൂർവി ചന്ദേലയാണ് ഇന്ത്യക്കായി മൂന്നാം സ്വർണം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.