Posted On
date_range Updated On
date_range ഏഷ്യൻ ഗെയിംസ്: നാലാം സ്വർണം നേടി രാഹി സർണോബാത്
ജക്കാർത്ത: പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം. വനിതകളുെ 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങിൽ രാഹി സർണോബാത്താണ് ഇന്ത്യക്കായി സ്വർണം നേടിയത്.
വനിതാ സിംഗിൾസ് ടെന്നിസിൽ ഇന്ത്യയുടെ അങ്കിത റെയ്ന സെമിഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു. ഹോങ്കോംഗിന്‍റെ എയുഡിസ് വോംഗ് ചോംഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അങ്കിത അവസാന നാലിൽ സ്ഥാനം പിടിച്ചത്. സ്കോർ: 6-4, 6-1.
ഹോക്കിയിലും ഇന്ത്യക്ക് സന്തോഷ ദിവസമാണ്. ഹോങ്കോങ്ങിനെ എതിരില്ലാത്ത 26 ഗോളുകൾക്കാണ് ഇന്ത്യയുടെ പുരുഷ ടീം തകർത്തത്. ഇത് ലോക റെക്കോർഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.