ചെന്നൈ: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് ജയത്തോടെ തുടക്കം. പഞ്ചാബിനെ 25-17, 25-8, 25-8 സ്കോറിന് വീഴ്ത്തിയാണ് കേരളത്തിന്‍െറ കുതിപ്പ്. ശക്തമായ ആക്രമണവും പ്രതിരോധവും കാഴ്ചവെച്ചാണ് ടിജി രാജുവിന്‍െറ നേതൃത്വത്തില്‍ ആദ്യ ജയം നേടിയത്. യാത്രക്ഷീണം മാറുംമുമ്പേ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വനിത ടീമിന് മത്സരത്തിനിറങ്ങേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി 12നാണ് കേരള ടീമുകള്‍ ചെന്നൈയില്‍ ട്രെയിനിറങ്ങിയത്. ശനിയാഴ്ച മൂന്നു മണിക്ക് ഉദ്ഘാടന ശേഷമായിരിക്കും മത്സരങ്ങള്‍ എന്ന അറിയിപ്പ് അവസാന നിമിഷം തെറ്റിയതോടെ, രാവിലെ പത്തിനുതന്നെ കളത്തിലിറങ്ങേണ്ടിവന്നു.
വോളിബാള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ അധികാര തര്‍ക്കം ടൂര്‍ണമെന്‍റിനെ ബാധിച്ചിട്ടില്ല. പുരുഷ വിഭാഗത്തില്‍ 25 ടീമുകളും വനിത വിഭാഗത്തില്‍ 23 ടീമുകളും പങ്കെടുക്കുന്നുണ്ട്. കര്‍ണാടക, ഹരിയാന, ഉത്തരാഖണ്ഡ് ടീമുകള്‍ വിട്ടുനില്‍ക്കുകയാണ്. മിസോറം പുരുഷ ടീം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രസിഡന്‍റ് ചൗധരി അവധേഷ് കുമാറിന്‍െറയും ജനറല്‍ സെക്രട്ടറി രാംഅവതാര്‍ സിങ് ജെക്കറിന്‍െറയും നേതൃത്വത്തില്‍ ഗ്രൂപ് തിരിഞ്ഞുള്ള അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ വോളിബാള്‍ ഫെഡറേഷനെ, രാജ്യാന്തര വോളിബാള്‍ ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
മദ്രാസ് ഹൈകോടതി നിയമിച്ച മധ്യസ്ഥന്‍ റിട്ട. ജസ്റ്റിസ് ചന്ദ്രുവാണ് ടൂര്‍ണമെന്‍റ് നടത്താനുള്ള അനുമതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.