??????????? ??. ?????????

സീനിയർ മീറ്റ്​: എയ്​ഞ്ചലിന്​ സ്വർണം

ഗുവാഹതി: ദേശീയ സീനിയർ അത്​ലറ്റിക്​സിൽ മലയാളി താരം എയ്​ഞ്ചൽ പി.ദേവസ്യക്ക്​ സ്വർണം. 1.78 മീറ്റർ ചാടിയാണ്​ മലയാളി താരം മെഡലണിഞ്ഞത്​. എന്നാൽ, ഏഷ്യൻ ഗെയിംസ്​ ​യോഗ്യത മാർക്കായ 1.87 മീറ്റർ കടക്കാനായില്ല.

വനിതകളുടെ 400 മീ. ഹർഡി​ൽസിൽ ആർ. അനു വെള്ളി നേടി (57.68സെ). ദ്യുതി ചന്ദ്​ ഉൾപ്പെടെ ഒരുപിടി താരങ്ങൾ ഏഷ്യൻ ഗെയിംസ്​ യോഗ്യത മാർക്ക്​ കടന്നു. 200മീ ഹീറ്റ്​സിൽ 23.46സെ. ഫിനിഷ്​ ചെയ്​താണ്​ ദ്യുതി ചന്ദ്​ യോഗ്യത മാർക്ക്​ കടന്നത്​.

ഹിമ ദാസ്​, സ്രബാനി നന്ദ (200 മീ.), സന്ദീപ്​ കുമാരി (ഡിസ്​കസ്​ ത്രോ), ജുവാന മുർമു (400 മീ. ഹർഡിൽസ്​), ധരുൺ അയ്യസാമി, സന്തോഷ്​ കുമാർ, ജഷൻജോത്​ സിങ്​ (400 മീ. ഹർഡിൽസ്​), സരിതസിങ്​ (ഹാമർത്രോ), സഞ്​ജീവിനി യാദവ്​ (5000 മീ.) എന്നിവർ ഏഷ്യൻ ഗെയിംസ്​ യോഗ്യത മാർക്ക്​ കടന്നു. എന്നാൽ, ഒരു ഇനത്തിൽ രണ്ടുപേർക്കാണ്​ എൻട്രി. 
Tags:    
News Summary - senior meet- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT