Posted On
date_range Updated On
date_range ഫോർമുല വൺ: ആസ്ട്രേലിയൻ ഗ്രാൻഡ്പ്രീയിൽ വെറ്റലിന് കിരീടം
മെൽബൺ: ഫോർമുല വൺ മെൽബൺ ഗ്രാൻഡ്പ്രീയിൽ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിന് കിരീടം. ലൂയിസ് ഹാമിൽട്ടനാണ് രണ്ടാം സ്ഥാനം. 2011ന് ശേഷം ആദ്യമായാണ് വെറ്റൽ മെൽബൺ ഗ്രാൻഡ്പ്രീയിൽ വിജയിക്കുന്നത്. കൺസ്ട്രക്ഷൻ ചാമ്പ്യൻഷിപ്പിൽ മെഴ്സിഡെസിനാണ് മുൻതൂക്കം.
2015ന് ശേഷം വിജയങ്ങളില്ലാതെ ഉഴറിയ വെറ്റലിന് ആശ്വാസം പകരുന്നതാണ് ആസ്ട്രേലിയൻ ഗ്രാൻഡ്പ്രീയിലെ വിജയം. ഇതോടെ ഇൗ വർഷത്തെ കിരീട പോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടാവുമെന്ന സൂചന കൂടി നൽകുകയാണ് വെറ്റൽ. ഗ്രാൻഡ്പ്രീയിൽ ലൂയിസ് ഹാമിൽട്ടനാണ് പോൾ പൊസിഷൻ ലഭിച്ചതെങ്കിലും മൽസരത്തിൽ വെറ്റൽ ആധിപത്യം നേടുകയായിരുന്നു. ഫോർമുല വണിലെ അടുത്ത മൽസരം എപ്രിൽ ഒമ്പതിന് ചൈനയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.