??????????? ??????????? ????? ?????????? ??????? ????.???. ?????? ??????????? ??.??. ?????

ഈ മൈതാനത്തിന്‍െറ ആശാന്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കളിമുറ്റത്ത് മൂന്നു പതിറ്റാണ്ടിലേറെ താരങ്ങള്‍ക്ക് തന്ത്രങ്ങളോതിയ എന്‍.എസ്. കൈമള്‍ ഇഷ്ടമൈതാനത്ത് വീണ്ടുമത്തെി. സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ ഭാവിതാരങ്ങളുടെ പ്രകടനം കാണാന്‍ രണ്ടാം ദിനത്തില്‍ കൈമള്‍ ആദ്യവസാനം സജീവമായി. പി.ടി ഉഷയടക്കം നൂറുകണക്കിന് താരങ്ങളെ പരിശീലിപ്പിച്ച ¥ൈകമള്‍ പ്രിയശിഷ്യരെ കാണാന്‍കൂടിയാണ് പാലക്കാട് നിന്നത്തെിയത്. 1970 മുതല്‍  സര്‍വകലാശാലയില്‍ പരിശീലകനായിരുന്ന ഇദ്ദേഹത്തിന്‍െറ കീഴില്‍ പലവട്ടം കാലിക്കറ്റ് അന്തര്‍സര്‍വകലാശാല ജേതാക്കളായിട്ടുണ്ട്.

സംസ്ഥാന സ്കൂള്‍ കായികമേളകളില്‍ വര്‍ഷങ്ങളായി ഒഫീഷ്യലായ എസ്. പഴനിയാപിള്ളയായിരുന്നു അന്നുണ്ടായിരുന്ന മറ്റൊരു പരിശീലകന്‍. 2003ല്‍ വിരമിച്ചശേഷം കഴിഞ്ഞ വര്‍ഷം വരെ അന്തര്‍സര്‍വകലാശാല മത്സരങ്ങള്‍ക്കുമുമ്പ് ടീമിന് നിര്‍ദേശം നല്‍കാന്‍ താരങ്ങളുടെ പ്രിയപ്പെട്ട കൈമള്‍ സാര്‍ എത്താറുണ്ട്. പി.ടി. ഉഷക്കു പുറമെ മേഴ്സിക്കുട്ടന്‍, എം.ഡി. വത്സമ്മ, ശ്രീകുമാരിയമ്മ, അഞ്ജു ബോബി ജോര്‍ജ്, ലേഖ തോമസ്, ബോബി അലോഷ്യസ് തുടങ്ങിയ താരങ്ങളുമായി അന്തര്‍സര്‍വകലാശാല മീറ്റില്‍ പലവട്ടം നേട്ടം കൊയ്തിട്ടുണ്ട്. 1970ല്‍ കട്ടക്കില്‍ നടന്ന മീറ്റില്‍ ലൂക്കോസ് മാത്യുവിലൂടെയാണ് കാലിക്കറ്റ് ജൈത്രയാത്ര തുടങ്ങിയത്.

സ്കൂള്‍ കായികോത്സവത്തില്‍ സബ്ജൂനിയര്‍ തലത്തിലുള്ള മത്സരങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്‍െറ അഭിപ്രായം. ഇല്ലാത്ത ഭാരം വഹിച്ച് കുഞ്ഞുതാരങ്ങളുടെ ഭാവി തകര്‍ക്കരുത്. പരിശീലനം തുടരാമെങ്കിലും തുടര്‍ച്ചയായ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചാല്‍ താല്‍ക്കാലിക നേട്ടം മാത്രമായിരിക്കും ഫലം. മില്‍ഖ സിങ്ങടക്കമുള്ള താരങ്ങള്‍ വൈകിവന്ന് പേരെടുത്തവരാണെന്നും കൈമള്‍ ചൂണ്ടിക്കാട്ടുന്നു. 1974ലാണ് ഈ മൈതാനം സ്ഥാപിച്ചത്. മണ്‍ചുവപ്പില്‍നിന്ന് സിന്തറ്റിക് ട്രാക്കിന്‍െറ ചുവപ്പിലേക്ക് മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കൈമള്‍ പറഞ്ഞു.

Tags:    
News Summary - school athletics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT