ഗ്ലിവൈസ് (പോളണ്ട്): 13ാമത് സിലെസിയൻ ഒാപൺ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ എൽ. സരിത ദേവി, ലവ്ലിന ബോർഗോഹൈൻ, പൂജ റാണി എന്നിവർക്ക് വെങ്കലം. സെമി പോരാട്ടങ്ങളിൽ പരാജയപ്പെട്ടതോടെയാണ് മൂവർക്കും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
60 കിലോ വിഭാഗത്തിൽ കസാഖ്സ്താെൻറ കരീന ഇബ്രാഹിമോവയോടാണ് സരിത 5-0ത്തിന് തോറ്റത്. 69 കിലോ വിഭാഗത്തിൽ ലവ്ലിന 4-1ന് പോളണ്ടിെൻറ കരോലിന കോസെവ്സ്കയോടും 81 കിലോ വിഭാഗത്തിൽ പൂജ 3-2ന് പോളണ്ടിെൻറ അഗത കഷ്മർസ്കയോടും പരാജയപ്പെട്ടു.
ഇന്ത്യയുടെ ഇതിഹാസ താരം മേരികോമും (48 കിലോ) മനീഷയും (54 കി) ഫൈനലിൽ കടന്നിട്ടുണ്ട്. യൂത്ത് വിഭാഗത്തിൽ മുൻ ലോക ചാമ്പ്യൻ ജ്യോതി ഗുലിയയും (51 കി) ഫൈനലിലെത്തിയിട്ടുണ്ട്. നേരത്തേ, ഇന്ത്യൻ ജൂനിയർ ബോക്സർമാർ ആറുവീതം സ്വർണവും വെള്ളിയും ഒരു വെങ്കലവുമായി 13 മെഡലുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഭാരതി (46 കി), തിൻഗ്മില ഡൻഗൽ (48 കി), സന്ദീപ് കൗർ (52 കി), നേഹ (54 കി), ആർഷി ഖാനം (57 കി), കോമൾ (80 കി) എന്നിവർക്കാണ് സ്വർണം.
അമീഷ ഭാരതി (50 കി), സന്യ നേഗി (60 കി), ദിനേഷ് നായ്ക് (63 കി), സൻജയ് ഗുനെല (66 കി), രാജ് സാഹിബ (70 കി), ലിപാക്ഷി (+80 കി) എന്നിവർ വെള്ളിയും നേഹ (75 കി) വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.