വഡോദര: ഓടി നേടാനാവാതെപോയ നേട്ടങ്ങളിലേക്ക് നല്ലനടപ്പുമായി കുതിക്കുകയാണ് കല്ലടി കുമരംപുത്തൂർ സ്കൂളിെൻറ സാന്ദ്ര സുരേന്ദ്രൻ. നടത്തമത്സരത്തിലേക്ക് തിരിഞ്ഞിട്ട് ഇത് രണ്ടാം വർഷം മാത്രം. അപ്പോഴേക്കും അലമാരയിൽ രണ്ടു ദേശീയ മെഡലുകളുടെ സ്വർണത്തിളക്കവും. കോഴിക്കോട് ദേശീയ സ്കൂൾ മീറ്റിൽ പുത്തൻതാരമായി അവതരിച്ച് ഏവരെയും അമ്പരപ്പിച്ച് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയ സാന്ദ്ര സുരേന്ദ്രൻ മഞ്ചൽപ്പൂരിലും അതേ നേട്ടം ആവർത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ 15.02.22 മിനിറ്റിൽ ഫിനിഷ് ചെയ്താണ് സ്വർണം നേടിയത്.
100 മീറ്റർ, 200 മീറ്റർ ഓട്ടത്തിലായിരുന്നു സാന്ദ്ര മത്സരിച്ചത്. സെൻറ് തോമസ് പെരുമാനൂരിൽ ആറ്, ഏഴു ക്ലാസുകളിൽ പഠിക്കുമ്പോഴായിരുന്നു ഇത്. സംസ്ഥാനതലം വരെ എത്തിയിരുെന്നങ്കിലും മെഡൽപ്പട്ടികയിലൊന്നും ഇടംനേടാനായില്ല. എന്നാൽ, പരിശീലകൻ വി.ടി. മനീഷാണ് സാന്ദ്രയിലെ നടത്തക്കാരിയെ തിരിച്ചറിഞ്ഞത്.മഞ്ചൽപ്പൂരിലെ കടുത്ത മത്സരവും വരണ്ട കാലാവസ്ഥയും മത്സരത്തെ ബാധിെച്ചന്ന് സാന്ദ്ര പറഞ്ഞു. മികച്ച താരങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.പാലക്കാട് പഴതറ കളത്തിൽ ഹൗസിൽ സുരേന്ദ്രെൻറയും സരസ്വതിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.