കോഴിക്കോട്: ഒാളപ്പരപ്പിൽ മെഡലുകൾ വാരിക്കൂട്ടിയ സജൻ പ്രകാശിന് അർജുന അവാർഡ് നിഷേധിച്ചതിന് പിന്നിൽ സംസ്ഥാന ആഭ്യന്തര വകുപ്പിെൻറ തികഞ്ഞ അനാസ്ഥയെന്ന് ആരോപണം. ആംഡ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറാണ് സജൻ. ദേശീയ ഗെയിംസിൽ നീന്തലിലെ മിന്നുന്ന പ്രകടനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ സാജന് മുന്തിയ ജോലി നൽകിയത്. ഏപ്രിലിൽ അർജുന അവാർഡിന് അപേക്ഷിക്കണമെന്ന് കാണിച്ച് പൊലീസ് ആസ്ഥാനത്തേക്ക് സജെൻറ അമ്മ ഷാൻറി മോൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ശിപാർശക്കത്തോടെ ഇൗ അപേക്ഷ ഡൽഹിയിേലക്ക് അയച്ചുകൊടുത്തില്ല. ഇത്തരം അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഹൃദയസംബന്ധമായ അസുഖംമൂലം അവധിയിലായിരുന്നു. മറ്റാരും ഇക്കാര്യം ഗൗരവമായി കണ്ടതുമില്ല. വീണ്ടും ആവശ്യപ്പെെട്ടങ്കിലും പൊലീസ് വകുപ്പ് അനാസ്ഥ തുടരുകയായിരുന്നു.
തുടർന്ന് ദേശീയ നീന്തൽ ഫെഡറേഷൻ മുഖാന്തരം സജൻ അപേക്ഷിച്ചു. എന്നാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ ശിപാർശ അത്യാവശ്യമായിരുന്നു. ഒപ്പം വിജിലൻസിെൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റും. ഇൗ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് അർജുന പുരസ്കാര സമിതി സാജന് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ ഇവ ലഭ്യമായില്ല. അപ്പോഴേക്കും തായ്ലൻഡിൽ പരിശീലനത്തിന് പോയതിനാൽ സാജന് ഒപ്പിടാനും കഴിഞ്ഞില്ല. കഴിഞ്ഞ ആഴ്ച വീണ്ടും പുരസ്കാരസമിതി ഇക്കാര്യം ഒാർമിപ്പിച്ച് മെയിൽ അയച്ചിരുന്നു. ഏഷ്യൻ ഒാപൺ ചാമ്പ്യൻഷിപ്പിലെയും ദക്ഷിണേഷ്യൻ ഗെയിംസിലെയും മെഡൽനേട്ടത്തിെൻറ ബലത്തിലാണ് രാജ്യത്തെ മികച്ച കായികതാരത്തിന് നൽകുന്ന അർജുന അവാർഡിനായി അപേക്ഷിച്ചത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണമടക്കം ആറു മെഡലുകൾ ഇൗ 22കാരൻ സ്വന്തമാക്കിയിരുന്നു.
ഗുവാഹതിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണവും നീന്തിയെടുത്തു. റിയോ ഒളിമ്പിക്സിലും മത്സരിച്ചു. അർജുന അവാർഡ് സ്വന്തമാക്കാൻ ഇൗ നേട്ടങ്ങൾ ധാരാളമാണെങ്കിലും ജോലി ചെയ്യുന്ന വകുപ്പ് തന്നെ ‘പാര’യായി. അവാർഡിന് പരിഗണിച്ചതിൽ ഏക മലയാളിയായിരുന്നു സജൻ. മലയാളികളില്ലാത്ത അർജുന പട്ടിക അപൂർവവുമാണ്. റെയിൽവേയിൽനിന്ന് വിളിച്ചുകൊണ്ടുവന്ന് െപാലീസിൽ മികച്ച ജോലി സമ്മാനിച്ചെങ്കിലും സജന് ശമ്പളമായി അഞ്ചുപൈസ കിട്ടിയിട്ടില്ല. ശമ്പളമില്ലാത്ത അവധിയാണിപ്പോൾ. ശമ്പളം ലഭിക്കാൻ സർവിസ് ബുക്കിൽ വിരലടയാളം പതിക്കണം. എന്നാൽ വിദേശത്ത് പരിശീലനത്തിലുള്ള സജന് ഇതിനായി കേരളത്തിലെത്തിയാൽ ഒരാഴ്ചത്തെ പരിശീലനമെങ്കിലും മുടങ്ങും. അത് അടുത്ത് നടക്കാനിരിക്കുന്ന മത്സരങ്ങളിലെ പ്രകടനത്തെയും ബാധിക്കും. പൊലീസിൽ ചേർന്ന സമയത്ത് എല്ലാ സൗകര്യങ്ങളും ഡി.ജി.പി ലോകനാഥ് ബെഹ്റ ഉറപ്പു നൽകിയിരുന്നു. നാല് വർഷം പരിശീലനത്തിന് അനുമതി വേണെമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷയും സമർപ്പിച്ചിരുന്നു. അർജുന നഷ്ടമായതിൽ നിരാശയില്ലെന്ന് സജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.