ടി.ടിയിലും ബോക്സിങ്ങിലും നിരാശപ്പെട്ടപ്പോഴാണ് പായ്വഞ്ചിയോട്ടത്തിൽ ഒരു വെള്ളിയും രണ്ട് വെങ്കലവും പിറന്നത്. വർഷ ഗൗതം, ശ്വേത ശെർവെഗർ എന്നിവരുടെ ടീം 49 എഫ്.എക്സ് ഇനത്തിലാണ് വെള്ളി നേടിയത്. പുരുഷ വിഭാഗം 49 ഇ.ആറിൽ വരുൺ അശോക് തക്കർ-കെ.സി ഗണപതി എന്നിവർ വെങ്കലമണിഞ്ഞു. മിക്സഡിൽ ഹർഷിത തോമറും വെങ്കലമണിഞ്ഞു.
സ്ക്വാഷിൽ ഫൈനൽ
മലയാളി താരങ്ങളായ ദീപിക പള്ളിക്കൽ, സുനൈന കുരുവിള എന്നിവരിലൂടെ സ്ക്വാഷിൽ വെള്ളി ഉറപ്പാക്കി ഇന്ത്യൻ വനിതകൾ ഫൈനലിൽ. എട്ടു തവണ ലോകചാമ്പ്യനായ നികോൾ ഡേവിഡ് നയിച്ച മലേഷ്യയെ 2-0ത്തിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നികോളിനെ ജോഷ്ന ചിന്നന്ന 3-2 സെറ്റിന് തോൽപിച്ചു. തൊട്ടുപിന്നാലെ ലോ വീ വെന്നിനെ ദീപിക പള്ളിക്കലും (3-0) അനയാസം വീഴ്ത്തി. ഏഷ്യൻ ഗെയിംസിൽ അഞ്ചു തവണ സിംഗ്ൾസ് ഗോൾഡ് മെഡൽ ജേതാവുകൂടിയായ നിേകാളക്കെതിരായ അട്ടിമറി ജയം ഇന്ത്യൻ ക്യാമ്പിനെയും ഞെട്ടിച്ചു. ഇന്നത്തെ ഫൈനലിൽ ഹോേങ്കാങ്ങാണ് എതിരാളി. നേരത്തേ ഗ്രൂപ് റൗണ്ടിൽ ഇന്ത്യ ഹോേങ്കാങ്ങിനോട് തോറ്റിരുന്നു. അതിനിടെ, പുരുഷ വിഭാഗത്തിൽ സെമിയിൽ തോറ്റ് വെങ്കലത്തിലൊതുങ്ങി.
ബോക്സിങ്: വെള്ളിയുറപ്പിച്ച് അമിത്
ബോക്സിങ് റിങ്ങിൽ ഇന്ത്യൻ നിരയിൽനിന്നും ഫൈനലിലെത്തിയത് അരങ്ങേറ്റക്കാരൻ അമിത് പൻഗാൽ മാത്രം. 49 കിലോ വിഭാഗത്തിൽ ഫിലിപ്പൈൻസിെൻറ കാർലോ പാലമിനെ 3-2ന് ഇടിച്ചുവീഴ്ത്തിയാണ് അമിതിെൻറ മുന്നേറ്റം. 22 കാരനായ പട്ടാളക്കാരൻ കോമൺ വെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്നു. ഫൈനലിൽ ഒളിമ്പിക്സ് ചാമ്പ്യനായ ഉസ്ബെകിെൻറ ഹഷൻബോയ് ഡസ്മതോവാണ് എതിരാളി. അതിനിടെ, ഫൈനൽ ഉറപ്പിച്ച വികാസ് കൃഷൻ (75 കിലോ) പരിക്കിനെ തുടർന്ന് സെമിയിൽ പിൻവാങ്ങി. ഇതോടെ, സ്വപ്നങ്ങെളല്ലാം വെങ്കലത്തിലൊതുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.