ബാങ്ക് നിയന്ത്രണം വലച്ച  കായികതാരങ്ങള്‍ക്ക്  സര്‍ക്കാര്‍ പണം എത്തിച്ചു

തിരുവനന്തപുരം: ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ കേരളതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചെലവിന് അനുവദിച്ച പണം ബാങ്കില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ ഉണ്ടായ പ്രതിസന്ധിക്ക് സര്‍ക്കാറിന്‍െറ ഇടപെടലില്‍ പരിഹാരം. ആവശ്യമായ തുക മത്സരം നടക്കുന്ന കോയമ്പത്തൂരില്‍ എത്തിക്കുകയായിരുന്നു. പ്രതിസന്ധി അറിഞ്ഞയുടന്‍ ധനമന്ത്രി തോമസ് ഐസക് ഇടപെടുകയും പ്രശ്നം പരിഹരിക്കാന്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഞ്ചുലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരം ശാഖ വഴി കോയമ്പത്തൂര്‍ ശാഖക്ക് കൈമാറുകയായിരുന്നു. അവിടെ പ്രത്യേക ചെസ്റ്ററില്‍ സൂക്ഷിക്കുന്ന ഈ തുക നോട്ടുകളായി ശനിയാഴ്ച രാവിലെതന്നെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
ചെലവാകുന്ന തുക ടീം മടങ്ങിവന്നശേഷം തിരികെ നല്‍കുന്ന പതിവിനു വിപരീതമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഇത്തവണ 6.67 ലക്ഷം രൂപ മുന്‍കൂര്‍ നിക്ഷേപിക്കുകയായിരുന്നു. 
Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT