ലോകകപ്പിന്​ പിന്നാലെ ഒളിമ്പിക്സിനും ​വേദിയൊരുക്കാൻ ഖത്തർ

ദോഹ: 2022 ലോകകപ്പി​െൻറ ഒരുക്കങ്ങളുമായി കായിക ലോകത്തെ ഞെട്ടിച്ച ഖത്തർ 2032 ഒളിമ്പിക്സ് വേദിക്കായി രംഗത്ത്. വേദിയൊരുക്കാനുള്ള സന്നദ്ധത രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ജൊഹാൻബിൻ ഹമദ് ബിൻ ഖലീഫ അൽതാനി അറിയിച്ചു. 

ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ നിന്നും ഒളിമ്പിക്സ് ആതിഥേയത്വത്തിന് ഒരു രാജ്യം രംഗത്തു വരുന്നത്. 2010 ലോക ഇൻഡോർ ചാമ്പ്യൻഷിപ്പ്, 2019 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് എന്നിവ മാതൃകാപരമായി സംഘടിപ്പിച്ച ആത്മിവിശ്വാസവുമാായണ് ഒളിമ്പിക്സിലേക്കുള്ള ഖത്തറി​െൻറ വലിയ ചുവടുവെപ്പ്. 

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി െഎ.ഒ.സി പുതുനായി നടപ്പാക്കിയ 2032 ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷൻ സിറ്റിങ്ങിലൂടെയാണ് ‘ബിഡ്’ നടപടിക്രമങ്ങളുടെ തുടക്കം. ഇന്ത്യ, ആസ്ട്രേലിയ, ചൈനയിലെ ഷാങ്ഹായ്, ദക്ഷിണ-ഉത്തര കൊറിയകൾ എന്നിവരാണ് വേദിയൊരുക്കാൻ സജീവമായി രംഗത്തുള്ള രാജ്യങ്ങൾ.

Tags:    
News Summary - Qatar plan to bid for 2032 Olympic Games -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT