Posted On
date_range Updated On
date_range ഏഷ്യൻ ചാമ്പ്യൻ ചിത്രക്ക് ഇനി ജോലിവേണം
ഗുണ്ടൂർ: ഡിഗ്രി കഴിഞ്ഞു, ഇനി ചിത്രയുടെ സ്വപ്നം ഒരു സർക്കാർ ജോലി. ഭുവനേശ്വറിൽ സമാപിച്ച ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 1500 മീറ്റർ 4.17 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണമണിഞ്ഞ പി.യു. ചിത്ര ലണ്ടനിലെ ലോക മീറ്റ് യോഗ്യത തേടിയാണ് ഗുണ്ടൂരിലിറങ്ങുന്നത്. ഏഷ്യൻ മെഡൽ നേട്ടത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചെങ്കിലും സ്കൂൾ കായികമേളയിൽ തുടങ്ങി ഇന്ത്യൻ താരമായി മാറിയ ചിത്ര ഇപ്പോഴും പ്രതീക്ഷിക്കുന്നത് സർക്കാർ ജോലിയാണ്. പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിൽനിന്നും ബി.എ ഹിസ്റ്ററി പാസായി ഇറങ്ങിയിട്ട് മാസമൊന്നായി. ജോലിയൊന്നുമാകാത്തതിലെ വിഷമമുണ്ട്. എന്നാലും പ്രതിഷേധമെല്ലാം പുഞ്ചിരിയിലൊതുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.