Posted On
date_range Updated On
date_range ഇന്ത്യൻ ഗ്രാൻഡ്പ്രി പി.യു. ചിത്രക്ക് സ്വർണം
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ്പ്രി രണ്ടാം പാദത്തിൽ കേരളത്തിെൻറ പി.യു. ചിത്രക്ക് സ്വർണം. 1500 മീറ്ററിൽ വെസ്റ്റ് ബംഗാളിെൻറ ലില്ലി ദാസിനെ പിന്തള്ളിയാണ് ചിത്ര സ്വർണമണിഞ്ഞത് (4 മിനിറ്റ് 20.76 സെ). 400 മീറ്ററിൽ വി.കെ വിസ്മയയും ട്രിപ്ൾ ജംപിൽ എൻ.വി. ഷീനയും വെള്ളി നേടി.
ഏഷ്യൻ ഗെയിസ് റിലേയിൽ വെള്ളി നേടിയ ടീമിെൻറ പോരാട്ടമായ 400 മീറ്ററിൽ എം.ആർ പൂവമ്മയാണ് (54.12സെ) സ്വർണം നേടിയത്. വിസ്മയ 54.76 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ട്രിപ്ൾ ജംപിൽ 12.45 മീറ്ററാണ് ഷീനയുടെ പ്രകടനം. പുരുഷ വിഭാഗം 400 മീറ്ററിൽ മലയാളിതാരം കുഞ്ഞുമുഹമ്മദ് വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.