ന്യൂഡൽഹി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി.യു. ചിത്രയെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിെന കണ്ടു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ചിത്രയെ തഴഞ്ഞത് വേദനജനകമാണ്. അത്ലറ്റിക്ഫെഡറേഷെൻറ തീരുമാനം നീതീകരിക്കാൻ പറ്റാത്തതാണെന്നും എം.പിമാർ കുറ്റെപ്പടുത്തി.
ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനിൽനിന്ന് അഭിപ്രായമാരാഞ്ഞ് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി പ്രതികരിച്ചതായി എം.പിമാർ പറഞ്ഞു. എം.പിമാരായ പി. കരുണാകരൻ, എം.ബി. രാജേഷ്, എ. സമ്പത്ത്, പി.കെ. ബിജു. പി.കെ. ശ്രീമതി ടീച്ചർ, മുഹമ്മദ് സലീം എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.