കോഴിക്കോട്: ആരാധകർ കാത്തിരിക്കുന്ന പ്രോ വോളി ചാമ്പ്യൻഷിപ്പിെൻറ താരലേലത്തിൽ മിന്നുംതാരമായ സി.കെ. രതീഷ് കാലിക്കറ്റ് ഹീറോസിെൻറ ഹീറോ ആകാനുള്ള കാത്തിരിപ്പിലാ ണ്. 9.8 ലക്ഷം രൂപക്കാണ് രതീഷിനെ കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കിയത്. തെൻറ കളിയിൽ വിശ ്വാസമർപ്പിച്ച ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയാെറടുപ്പി ലാണ് കേരളത്തിെൻറ സ്വന്തം ലിബറോ.
കേരളതാരങ്ങളിൽ മുത്തുസാമിക്കു പിന്നാലെ ഏറ്റവും ഉയർന്ന തുക കിട്ടിയത് രതീഷിനാണ്. ഉയർന്ന തുക കരിയറിലെ വലിയ അംഗീകാരമായിട്ടാണ് കാണുന്നതെന്ന് രതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. 117 താരങ്ങളുടെ ഡ്രാഫ്റ്റിൽനിന്നാണ് ആറ് ടീമുകൾ കളിക്കാരെ വിളിച്ചെടുത്തത്. കാലിക്കറ്റിെൻറ െഎക്കൺ താരം ജെറോം വിനീതിനേക്കാൾ ഉയർന്ന തുകക്കാണ് രതീഷ് ടീമിൽ ഇടംനേടിയത്. ഫെബ്രുവരി രണ്ടു മുതൽ ചെന്നൈയിലും കൊച്ചിയിലുമാണ് മത്സരങ്ങൾ.
കോഴിക്കോട് മൂലാട് സ്വദേശിയായ സി.കെ. രതീഷ് 20 കൊല്ലത്തിലേറെയായി വോളിബാൾ രംഗത്തുണ്ട്. കേരള ടീമിനു പുറമെ, റെയിൽവേ, കസ്റ്റംസ്, കെ.എസ്.ഇ.ബി, െക.എസ്.ആർ.സി.സി, മുത്തൂറ്റ് തുടങ്ങി നിരവധി ടീമുകൾക്കുവേണ്ടി രതീഷ് കളിച്ചിട്ടുണ്ട്. 15ാം വയസ്സിലാണ് രതീഷ് വോളിബാള്‍ കോര്‍ട്ടിലിറങ്ങുന്നത്. 2004ലാണ് ഈ ലിബറോ താരം ആദ്യമായി സീനിയര്‍ നാഷനല്‍ തലത്തില്‍ മത്സരിക്കുന്നത്.
2009നുശേഷം കളിക്കളത്തിൽ ഒരു ഇടവേള വെന്നങ്കിലും 2014 മുതൽ കോർട്ടിൽ വീണ്ടും സജീവമായി. കോഴിക്കോട്ട് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയ കേരള ടീമിനുവേണ്ടി രതീഷ് മിന്നുംപ്രകടനം കാഴ്ചവെച്ചിരുന്നു. കാക്കഞ്ചേരി കിൻഫ്രയിലെ ഒാഫിസ് അസിസ്റ്റൻറായി ജോലി ചെയ്യുകയാണ് രതീഷ്. വർഷങ്ങളുെട കാത്തിരിപ്പിനുശേഷം കഴിഞ്ഞ ജൂണിലാണ് രതീഷിന് സർക്കാർ ജോലി കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.