കോഴിക്കോട്: െഎ.പി.എല്ലിെൻറയും െഎ.എസ്.എല്ലിെൻറയും പാത പിന്തുടർന്ന് വോളിബാള ിലും പ്രഫഷനൽ പോരാട്ടങ്ങൾ. ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന ടൂർണമെൻറിെൻറ ടീം പ്രഖ്യാപനം തിങ്കളാഴ്ച മുംബൈയിൽ നടക്കും. പ്രോ വോളി ലീഗ് എന്ന പേരിലുള്ള മത്സരങ്ങളുടെ ഉദ്ഘാടനത്തിന് ഫെബ്രുവരി രണ്ടിന് കൊച്ചി വേദിയാവും. ആറ് ടീമുകളാണ് െകാച്ചിയിലും ചെെന്നെയിലുമായി നടക്കുന്ന ലീഗിൽ മാറ്റുരക്കുക. കോഴിക്കോട്ടുനിന്നുള്ള ടീമും മത്സരിക്കാനിടയുണ്ട്. ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ ടീമുകളും പ്രോ വോളിയിലുണ്ടാകും. 18 കളികളുണ്ടാകും.
റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലാകും മത്സരങ്ങൾ. ഒരു ടീമിൽ 12 താരങ്ങളുണ്ടാകും. രണ്ട് വിദേശ താരങ്ങളും ഒരു അണ്ടർ 21 താരവും ഇതിലുൾപ്പെടും. െഎക്കൺ കളിക്കാരുടെ പട്ടികയിൽ കേരളത്തിെൻറ ജെറോം വിനീത്, അഖിൻ ജാസ്, തമിഴ്നാടിെൻറ മോഹൻ ഉക്രപാണ്ട്യൻ തുടങ്ങിയവരുണ്ട്. അമേരിക്കയുടെ ഒളിമ്പിക് സ്വർണമെഡൽ നേടിയ ടീമംഗം ഡേവിഡ് ലീയും പ്രോ വോളിയിൽ കളിക്കും. സോണി ടി.വിയിൽ രാത്രി ഏഴു മണി മുതൽ മത്സരങ്ങൾ തത്സമയം കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.