ബംഗളൂരു: ഏഷ്യൻ ഗെയിംസ് 4x400 മീറ്റർ റിലേയിൽ നേടിയ സ്വർണമെഡൽ പ്രളയക്കെടുതിയിൽ ദുരിതത്തിലായ തെൻറ നാടായ കുടകിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് എം.ആർ. പൂവമ്മ.
പ്രളയത്തിൽ തെൻറ നാട്ടുകാർക്ക് എല്ലാം നഷ്ടമായെന്നും ഏഷ്യൻ ഗെയിംസിലെ ഈ മെഡൽനേട്ടം അവർക്കായി സമർപ്പിക്കുന്നതായും പൂവമ്മ വ്യക്തമാക്കി. കുടകിലെ മണ്ണിടിച്ചിലിൽ പൂവമ്മയുടെ ബന്ധുക്കളുടെയും വീടുകളും കൃഷിയും നശിച്ചിരുന്നു. കുടകിലെ ജനങ്ങളെ തന്നാൽ കഴിയുംവിധം സഹായിക്കുമെന്നും പൂവമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.