ഭുവനേശ്വർ: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ ട്രാക്കുണരുംമുമ്പേ കളത്തിനു പുറത്ത് രാഷ്ട്രീയ പോരാട്ടം. ഒഡിഷ ഭരിക്കുന്ന ബി.ജെ.ഡിയും കേന്ദ്രഭരണത്തിെൻറ ബലത്തില്‍ ബി.ജെ.പിയും തമ്മിലാണ് പോര്. ബി.ജെ.ഡി പ്രസിഡൻറ് കൂടിയായ നവീന്‍ പട്നായക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. നഗരത്തിലെങ്ങും നവീന്‍ പട്നായകിെൻറ ചിത്രങ്ങളുള്ള ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുകയാണ്. ഒഡിഷയില്നിന്ന്് കേന്ദ്രമന്ത്രിമാരായ പട്ടികവര്‍ഗ ക്ഷേമമന്ത്രി ജുവല്‍ ഓറമിനെയും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനെയും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചെന്ന് ബി.ജെ.പി വിലപിക്കുന്നു. ഇരുവരും ബുധനാഴ്ചയിലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചു. കേന്ദ്രമന്ത്രിമാരെ സമാപന ചടങ്ങിലേക്കാണ് ക്ഷണിച്ചതെന്നും അവര്‍ ബഹിഷ്കരിക്കുകയായിരുന്നെന്നുമാണ് സംസ്ഥാന സര്‍ക്കാറിെൻറ വിശദീകരണം. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും ഉദ്ഘാടനത്തിനെത്തിയില്ല. ആരോഗ്യപരമായ കാരണങ്ങളാല്‍ വന്നില്ലെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും രാഷ്ട്രീയ പോരാണ് കാരണമെന്ന് വ്യക്തം. ഏഷ്യന്‍ തലത്തില്‍ നടക്കുന്ന കായികമേളയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളാരും എത്തുന്നില്ല.
കഴിഞ്ഞ വര്‍ഷം ഗുവാഹതിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്ഘാടകൻ. ഭുവനേശ്വറില്‍ നവീന്‍ പട്നായക് തന്നെയാണ് ഉദ്ഘാടകൻ.
രാഷ്ട്രീയക്കളിക്കിടെയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിെൻറ തലേന്ന് ഒഡിഷയിലെത്തിയത്. ബൂത്ത് സന്ദര്‍ശനത്തിെൻറ ഭാഗമായി ഗഞ്ചാം ഗ്രാമത്തിലെത്തിയ അമിത് ഷാ ഉണ്ടുറങ്ങിയാണ് മടങ്ങിയത്. പഴയ സഖ്യകക്ഷിയായ ബി.ജെ.ഡിയെ കണക്കിന് വിമര്‍ശിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഒഡിഷയില്‍ ജനങ്ങള്‍ക്ക് പച്ചവെള്ളംപോലും കുടിക്കാന്‍ കിട്ടുന്നില്ലെന്ന് പൊതുയോഗത്തില്‍ അമിത് ഷാ കുറ്റപ്പെടുത്തി. 2019ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനുള്ള തന്ത്രമാണ് ബി.ജെ.പിയുടേതെന്ന് ബി.ജെ.ഡി വൈസ് പ്രസിഡൻറും സംസ്ഥാന മന്ത്രിയുമായ സുര്‍ജ്യ നാരായന് പാരത പറഞ്ഞു. ബി.ജെ.പിയുടേത് ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.