??????? ??????? ??????????? ?????? ??????????? ??.??. ??, ????? ????????? ???? ??.??. ?????????? ??????????

പൊലീസ് മേളക്ക് തുടക്കം; എസ്.എ.പിയും  വയനാടും മുന്നില്‍

കോഴിക്കോട്: സംസ്ഥാന പൊലീസ് കായികമേളക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കം. 14 ജില്ലാ പൊലീസിന്‍െറയും 10 ബറ്റാലിയന്‍െറയും യൂനിറ്റുകള്‍ ചേര്‍ന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. സ്റ്റേഡിയത്തിലത്തെിച്ച ദീപശിഖ ഓള്‍ ഇന്ത്യ പൊലീസ് മീറ്റിലെ 400 മീറ്റര്‍ ചാമ്പ്യന്‍ കെ. ഷെരീഫ്, പി.ടി. ഉഷക്ക് കൈമാറി. ഉഷയില്‍നിന്ന് കായികതാരം സന്ധ്യ ഏറ്റുവാങ്ങിയ ദീപശിഖ അഞ്ജു തോമസ്, എസ്. സിനി, രാഹുല്‍ എസ്. പിള്ള തുടങ്ങിയവര്‍ റിലേയായി മൈതാനത്തില്‍ സ്ഥാപിച്ച മേള വിളക്കില്‍ കൊളുത്തി. 

ആദ്യ ദിനം 12 ഇനങ്ങളില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ ജില്ലാ അടിസ്ഥാനത്തില്‍ കണ്ണൂരും ബറ്റാലിയന്‍ വിഭാഗത്തില്‍ തിരുവനന്തപുരം സ്പെഷല്‍ ആംഡ് പൊലീസുമാണ്  (എസ്.എ.പി)  മുന്നേറുന്നത്. 15 പോയന്‍റ് നേടിയാണ് കണ്ണൂര്‍ മുന്നിട്ടുനില്‍ക്കുന്നത്. 14 പോയന്‍റുള്ള വയനാട് തൊട്ടുപിന്നിലും 13 പോയന്‍റുള്ള കോഴിക്കോട് മൂന്നാമതുമാണ്. ബറ്റാലിയന്‍ വിഭാഗത്തില്‍ എസ്.എ.പി 35 പോയന്‍റുമായി കുതിക്കുന്നു. 33 പോയന്‍റ് നേടി മലപ്പുറം സ്പെഷല്‍ പൊലീസ് (എം.എസ്.പി) തൊട്ടുപിന്നിലുണ്ട്. 21 പോയന്‍റുമായി ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനാണ് തൊട്ടുപിന്നിലുള്ളത്. വനിതാവിഭാഗം 200 മീറ്റര്‍ ഓട്ടത്തില്‍ കെ.എ.പി രണ്ടാം ബറ്റാലിയനിലെ എസ്. സിനി സ്വന്തം മീറ്റ് റെക്കോഡ് ഭേദിച്ചു. മേളയുടെ സമാപനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 
Tags:    
News Summary - police sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT