ഹിമ ദാസി​െൻറ ദേശസ്​നേഹം ആഴത്തിൽ സ്​പർശിച്ചെന്ന്​ മോദി

ന്യൂഡൽഹി: ലോക ജൂനിയർ അത്​ലറ്റിക്​ മീറ്റിൽ വിജയിയായ ഹിമ ദാസി​​െൻറ ദേശസ്​നേഹം ത​​െൻറ മനസ്സിനെ ആഴത്തിൽ സ്​പർശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തിൽ വിജയിയായ ഉടൻ ഉയർത്തി പിടിക്കാൻ ഇന്ത്യൻ പതാക ലഭിക്കാനാക്കായി ഹിമ തേടി നടന്നതും പുരസ്കാരദാന സമയത്ത്​ ഇന്ത്യൻ ദേശീയഗാനം ഉയർന്നു കേട്ടപ്പോൾ ഹിമ ദാസ്​ വികാരാധീനയായി കണ്ണുനീർ പൊഴിച്ചതുമാണ്​ പ്രധാനമന്ത്രിയെ സ്​പർശിച്ചത്​. ത​​െൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ ഹിമയുടെ ദേശസ്​നേഹത്തിൽ താൻ ആകൃഷ്​ടനായ കാര്യം മോദി വ്യക്തമാക്കിയത്​. 

ഹിമ വിജയിയായ നിമിഷത്തി​​െൻറ വിഡിയോ സഹിതമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്​ ​. സന്തോഷാശ്രുക്കളോടെ അല്ലാതെ ഇന്ത്യക്കാർക്ക്​ ഇൗ ദൃശ്യങ്ങൾ കാണാനാവില്ലെന്നും മോദി ട്വീറ്റ്​ ചെയ്​തു. ഇൻറർനാഷണൻ അസോസിയേഷൻ ഒാഫ്​ അത്​ലറ്റിക്​ ഫെഡറേഷ​​െൻറ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ വനിതയാണ്​ ഹിമ ദാസ്​.

ഇന്ത്യൻ ക്രിക്കറ്റ്​ താരം രോഹിത്​ ശർമ, മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ഫുട്​​ബോൾ ടീം ക്യാപ്​റ്റൻ സുനിൽ ഛേത്രി,  ക്രിക്കറ്റ്​ താരം വീരേന്ദർ സേവാഗ്​ തുടങ്ങിയ നിരവധി പ്രമുഖർ ഹിമക്ക്​ അഭിനന്ദനങ്ങൾ അറിയിച്ച്​ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - PM Modi moved by Hima Das' gesture of patriotism-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT