ഒാസ്​കാർ പിസ്​റ്റോറിയസി​െൻറ ശിക്ഷ ഇരട്ടിയാക്കി

ജോഹന്നാസ്​ബർഗ്​: പാരാലിമ്പിക്​സ്​ താരം ഒാസ്​കാർ പിസ്​റ്റോറിയസി​​​െൻറ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കൻ അപ്പീൽ കോടതിയാണ്​ പിസ്​റ്റോറിസി​​​െൻറ ശിക്ഷ വർധിപ്പിച്ചത്​. ആറ്​​ വർഷത്തിൽ നിന്ന്​ 13 വർഷവും അഞ്ച്​ മാസവുമായാണ്​​​ ശിക്ഷ വർധിപ്പിച്ചത്​. കാമുകി റേവ സ്​റ്റീൻകാംപിനെ കൊലപ്പെടുത്തിയെന്ന കേസിൽ​ പിസ്​റ്റോറിയസിനെ ആറ് വർഷത്തേക്കാണ്​ വിചാരണ കോടതി ശിക്ഷിച്ചത്​. പ്രൊസിക്യൂഷനാണ്​ കേസിൽ അപ്പീലുമായി മുന്നോട്ട്​ പോയത്​.

ത​​​െൻറ കാമുകിയായ റേവയെ 2013ലെ വാല​ൈൻറൻ ദിനത്തിൽ പിസ്​​റ്റോറിയസ്​ വെടിവെച്ച്​ കൊന്നുവെന്നായിരുനു പൊലീസ്​ കേസ്​. നാല്​ ബുള്ളറ്റുകളാണ്​ റേവയുടെ ശരീരത്തിൽ തറച്ചിരുന്നത്​. കള്ളനാണെന്ന്​ തെറ്റിദ്ധരിച്ചാണ്​ റേവക്ക്​ നേരെ വെടിയുതിർത്തതെന്നായിരുന്നു പിസ്​റ്റോറിയസ്​ കോടതിയിൽ വാദിച്ചിരുന്നത്​. എന്നാൽ, പിസ്​റ്റോറിയസി​​​െൻറ വാദം കോടതി തള്ളുകയും തടവ്​ ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷ കുറഞ്ഞ്​ പോയെന്ന്​ അന്നു തന്നെ അഭിപ്രായമുയർന്നിരുന്നു.

Tags:    
News Summary - Pistorius murder sentence increased from six to 13 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT