കോഴിക്കോട്: പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുപ്പിക്കുന്നതായി കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോഖൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈൽഡ് കാർഡ് എൻട്രി സംവിധാനം ഉപയോഗിച്ച് ചിത്രക്ക് അവസരമൊരുക്കണം. ഇന്നുതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ പി.യു ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ നിലപാടെടുത്തിരുന്നു. പി.യു ചിത്രയെ ടീമിലുൾപ്പെടുത്തണമെന്ന ഇടക്കാല ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി അത്ലറ്റിക് ഫെഡറേഷൻ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ചിത്രയെ ടീമിലുൾപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടലുണ്ടാകണമെന്ന ആവശ്യം മുഖ്യമന്ത്രി ഉയർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.