യാംഗോൻ: ബില്യാർഡ്സ്, സ്നൂക്കർ ടേബിളുകളിൽ ഇന്ത്യയുടെ കരുത്തായ പങ്കജ് അദ്വാനിക്ക് 20ാം ലോക കിരീടം. മ്യാന്മറിൽ നടന്ന െഎ.ബി.എസ്.എഫ് ബില്യാർഡ്സ് 150 അപ് ലോക ചാമ്പ്യൻഷിപ്പിൽ ആതിഥേയരുടെ നെയ് തവേയൂവിനെ 6-2ന് പരാജയപ്പെടുത്തിയാണ് 33കാരൻ കിരീടം ചൂടിയത്.
സ്കോർ: 150-21, 0-151, 151-0, 4-151, 151-11, 150-81, 151-109, 151-0. ഫൈനൽ വരെ ഒരു ഫ്രെയിം മാത്രം കൈവിട്ട അദ്വാനിയെ ആദ്യ നാലു ഫ്രെയിമിനിടെ രണ്ടു തവണ കീഴടക്കി ആതിഥേയ താരം വെല്ലുവിളി ഉയർത്തിയെങ്കിലും പരിചയസമ്പത്ത് മുഴുവൻ പുറത്തെടുത്ത ഇന്ത്യൻതാരം തുടർച്ചയായ നാലു ഫ്രെയിമുകൾ നേടി തിരിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.