Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ കായികോൽസവം: പാലക്കാടിന് കിരീടം
തേഞ്ഞിപാലം: സംസ്ഥാന സ്കൂൾ കായികോൽസവത്തിൽ എറണാകുളത്തെ അട്ടിമറിച്ചുകൊണ്ട് പാലക്കാടിന് കിരീടം. ഇത് രണ്ടാം തവണയാണ് പാലക്കാട് കിരീടം നേടുന്നത്. 28 സ്വർണ്ണവും 25 വെള്ളിയും 21 വെങ്കലവുമുൾപ്പടെ 255 പോയിൻറ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് 247 പോയിൻറ് ഉണ്ട്. അവസാന ദിനത്തിലെ കുതിപ്പാണ് പാലക്കാടിനെ കിരീടം നേടുന്നതിന് സഹായിച്ചത്. ഇതിന് മുമ്പ് 2012ലായിരുന്നു പാലക്കാടിെൻറ കിരീട നേട്ടം.
സ്കൂളുകളുടെ പോരാട്ടത്തിൽ മാർബേസിൽ തന്നെ ഒന്നാമതെത്തി. 117 പോയിൻറാണ് മാർബേസിലിനുള്ളത്. 102 പോയിേൻറാടെ പാലക്കാട് കുമരംപുത്തുർ കല്ലടി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. കോതമംഗലം സെൻറ്ജോർജ് സ്കൂളാണ് മുന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.