ട്രാ​ക്ക്​ ത​ല്ലി​പ്പൊ​ളി: യൂ​ത്ത്​ ചാ​മ്പ്യ​ൻ​ഷി​പ്​​ വേ​ദി മാ​റ്റി

പാലക്കാട്: സംസ്ഥാന യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ് പാലക്കാട് ഗവ. മെഡിക്കൽ കോളജ് സിന്തറ്റിക് ട്രാക്കിൽ നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു. വിദഗ്ധ സമിതിയുടെ പരിശോധന റിപ്പോർട്ടിെൻറ വെളിച്ചത്തിലാണിത്. ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ പാലക്കാട് നടത്താൻ നിശ്ചയിച്ച മീറ്റ് തിരുവനന്തപുരത്തേക്ക് മാറ്റും. അഞ്ചര കോടി രൂപ െചലവഴിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ നിർമിച്ച സിന്തറ്റിക് ട്രാക്കിെൻറ നിർമാണപാളിച്ചയാണ് സംസ്ഥാന മീറ്റ് മാറ്റാൻ കാരണമായത്.  അശാസ്ത്രീയമായി നിർമിച്ച ജംപിങ് പിറ്റും േത്രാ സെക്ടറും ഉപയോഗിച്ച് മീറ്റ് നടത്താൻ പറ്റില്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തി. പിറ്റിലേക്കുള്ള റൺവേയുടെ തറനിരപ്പിൽ വ്യത്യാസമുണ്ട്. ഇത് കായികതാരങ്ങൾക്ക് അപകടങ്ങൾക്ക് വരെ കാരണമാവും.

വാംഅപ്പ് ഏരിയയില്ലാത്തതും മീറ്റിന് തടസ്സമാണ്. തീപിടുത്തമുണ്ടായ ട്രാക്കിെൻറ പുനരുദ്ധാരണവും നടത്തിയിട്ടില്ല. േത്രാസെക്ടറിന് സമീപം മൈതാനമധ്യത്തിലൂടെയാണ് ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത്. േത്രാസെക്ടറിൽ മണ്ണ് നിറച്ച് നിരപ്പാക്കാത്തതിനാൽ ഇവിടെ മത്സരം അസാധ്യമാണെന്നും വിദഗ്ധ സമിതി വിലയിരുത്തി. യു.ഡി.എഫ് ഭരണത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ കായിക മന്ത്രിയായിരിക്കെയാണ് സ്പോർട്സ് കൗൺസിൽ ഫണ്ടിൽ സിന്തറ്റിക് ട്രാക്ക് നിർമിച്ചത്്. കിറ്റ്കോ കൺസൾട്ടൻസി കരാർ ഏറ്റെടുത്ത പ്രവൃത്തിയിൽ വൻ അഴിമതി നടന്നതായ പരാതിയിൽ വിജിലൻസ് അേന്വഷണം നടക്കുന്നുണ്ട്.
 
Tags:    
News Summary - palakkad medical college ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT