മണിക്കൂറുകളോളം തളർന്നുപോവുന്നു -കോവിഡ്​ അനുഭവം പങ്കുവെച്ച്​ നീന്തൽതാരം

​കേപ്​ടൗൺ: കോവിഡ്​ 19 വൈറസ്​ ബാധയുടെ ഭീകരത പങ്കുവെച്ച്​ ഐസൊലേഷനിൽ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ നീന്തൽതാരവും ഒളിമ്പിക്​ സ്വർണ ജേതാവുമായ കാമറൂൺ വാൻഡെർബർഗ്​. കൊറോണ വൈറസ്​ ബാധയുടെ കഷ്​ടപ്പാട്​ അനുഭവിക്കാൻ തുടങ്ങിയിട്ട്​ ഇന്നേക്ക്​ 14 ദിവസമായി. നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ കഴിയുന്നില്ല. എ​​ന്തെങ്കിലും ചെയ്​താൽ മണിക്കൂറുകളോളം തളർന്നുപോകുന്നു -31കാരനായ വാൻഡെർബർഗ് ട്വിറ്ററിൽ കുറിച്ചു.

ലഹരി ഉപയോഗം പോലുള്ള ദുശ്ശീലങ്ങളില്ലാത്ത മികച്ച കായികക്ഷമതയുള്ള ആളായിട്ടുകൂടി​ കൂടി രോഗിയാവാൻ വിധിക്കപ്പെട്ട താരം അതിൻെറ ദുഃഖവും പങ്കുവെച്ചു. ‘എന്നെ ബാധിച്ച ഏറ്റവും വിനാശകാരിയായ വൈറസാണിത്​. പനി കുറഞ്ഞെങ്കിലും കടുത്ത ക്ഷീണത്തോടും നിർത്താനാവാത്ത ചുമയോടും താനിപ്പോൾ പൊരുതുകയാണ്​’​ വാൻഡെർബർഗ്​ പറഞ്ഞു. മത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന ഏതൊരു അത്​ലറ്റിനും കോവിഡ്​ വൈറസ്​ ബാധിക്കുന്നത്​ അത്ര നല്ല അനുഭവമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്​സിൽ മാറ്റുരക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ അതിനുള്ള തയ്യാറെടുപ്പ്​ നടത്തുന്നത്​ ആരോഗ്യം പണയംവെക്കുന്നതിന്​ തുല്ല്യമാ​െണന്നും വാൻഡെർബർഗ്​ അഭിപ്രായപ്പെട്ടു. എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുക. ആരോഗ്യമാണ്​ ഒന്നാമത്തെ പരിഗണന. കോവിഡ്​ 19 ഒരു തമാശയല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Olympic Gold Medallist Swimmer Cameron Van Der Burgh shares covid experiences-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT