ജയ്​ഷക്ക്​ ജോലി നൽകാതിരിക്കാൻ എന്തുണ്ട്​ കാരണം​?

കൽപറ്റ: ട്രാക്കിൽ മഹത്തരമായ ഒരുപാട് നേട്ടങ്ങളിലേക്ക് ഓടിയോടിക്കയറിയ ഒളിമ്പ്യൻ ഒ.പി. ജയ്ഷ ഏറെക്കാലമായി താലോലിക്കുന്ന സ്വപ്നങ്ങളുടെ ഫിനിഷിങ് പോയൻറിലെത്താനാവാതെ കുഴങ്ങുന്നു. വയനാട്ടിലെ ഉൾപ്രദേശങ്ങളിലൊന്നിലെ കുഗ്രാമത്തിൽനിന്ന് ഭൂമിയിലെ പരമോന്നത കായിക പോരാട്ടത്തിലടക്കം മാറ്റുരച്ച അഭിമാന താരത്തിന് മലയാളമണ്ണിൽ ഒരു പരിശീലക ജോലി ലഭിക്കണമെന്ന മോഹം മാത്രമാണിപ്പോൾ. ആ മോഹം മനസ്സിൽ കൊണ്ടുനടക്കുന്ന ഏഷ്യൻ ഗെയിംസ്​ മെഡൽ ജേതാവ്, ഒരു സാദാ പരിശീലകയായി തനിക്ക് കേരളത്തിൽ ജോലി നൽകണമെന്ന ആവശ്യം സംസ്​ഥാന സർക്കാറിന് മുമ്പാകെ ഉണർത്തിയിട്ട് വർഷം ഒന്നരയായി. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്ക് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴും ഈ ഒളിമ്പ്യനു മുന്നിൽ സർക്കാർ കണ്ണുതുറന്നിട്ടില്ല. ജയ്ഷ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞ് സംസ്​ഥാന സർക്കാറിനെ ജോലിക്കായി സമീപിച്ച ഫുട്ബാളർ സി.കെ. വിനീത് സെക്രട്ടേറിയറ്റിൽ അസിസ്​റ്റൻറായി ജോലിയിൽ പ്രവേശിച്ചിട്ടും രാജ്യത്തെ മുൻനിര അത്​ലറ്റി​െൻറ കാര്യത്തിൽ തീരുമാനം ഇഴഞ്ഞുനീങ്ങുകയാണ്. 

‘എനിക്ക് രാഷ്​ട്രീയമൊന്നുമില്ല. സ്​പോർട്സാണെ​െൻറ രാഷ്​ട്രീയം. ഇവിടുത്തെ കുട്ടികൾക്ക് ഞാൻ പഠിച്ച കുറച്ചു കാര്യങ്ങൾ പകർന്നുനൽകി അവരെ മുൻനിരയിലെത്തിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് എനിക്കൊരു കോച്ചാകണം. അവസരം നൽകണമെന്നു മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ഈസ്​റ്റേൺ റെയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനറുടെ ജോലിയിലിരിക്കുന്ന എനിക്ക് കോച്ചിങ്ങിനോടുള്ള താൽപര്യം കൊണ്ടാണ് കേരളത്തിൽ ഒരു ജോലി നൽകണമെന്ന് ആവശ്യപ്പെടുന്നത്’ -ജയ്ഷ ‘മാധ്യമ’ത്തോട് പറഞ്ഞു. 

2016 ഒക്ടോബറിൽ അന്നത്തെ സ്​പോർട്സ്​ മന്ത്രി ഇ.പി. ജയരാജനാണ് ആദ്യമായി ജയ്ഷ അപേക്ഷ നൽകുന്നത്. അതുകഴിഞ്ഞ് നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും അപേക്ഷ നൽകി. ജയരാജനു പകരമെത്തിയ സ്​പോർട്സ്​ മന്ത്രി എ.സി. മൊയ്തീന് 2017 ഏപ്രിലിലും അപേക്ഷ സമർപ്പിച്ചു. സ്​പോർട്സ്​ കൗൺസിലിനും സ്​പോർട്സ്​ മന്ത്രിക്കും അയച്ചിട്ടുണ്ടെന്നായിരുന്നു പിന്നീടുള്ള പ്രതികരണങ്ങൾ. അവരോട് അന്വേഷിക്കുമ്പോൾ രണ്ടാഴ്ചക്കുള്ളിലോ പരമാവധി ഒരു മാസത്തിനുള്ളിലോ എല്ലാം ശരിയാകുമെന്നാണ് സ്​ഥിരം മറുപടി. എന്തുകൊണ്ട് എ​െൻറ കാര്യത്തിൽ മാത്രം ഈ നിഷേധാത്മക സമീപനമെന്നത് മനസ്സിലാകുന്നില്ല. സി.കെ. വിനീതിനും എലിസബത്ത് സൂസൻ കോശിക്കും സജൻ പ്രകാശിനും ശ്രീജേഷിനും അനിൽഡകുമൊക്കെ മുന്തിയ ജോലി നൽകാമെങ്കിൽ കോച്ചായി തനിക്കൊരു ജോലി നൽകാൻ എന്ത് അർഹതക്കുറവാണുള്ളതെന്ന് ജയ്ഷ ചോദിക്കുന്നു. 

ദരിദ്ര പശ്ചാത്തലത്തിൽനിന്നു വന്നയാളാണ് ഞാൻ. എനിക്കുവേണ്ടി സമ്മർദം ചെലുത്താനൊന്നും ആരുമില്ല. സെക്രട്ടേറിയറ്റിലോ വൻനഗരങ്ങളുടെ സൗകര്യങ്ങൾക്കുള്ളിലോ അല്ല താൻ ജോലിക്ക് അപേക്ഷിച്ചതെന്ന് ജയ്ഷ പറയുന്നു. ഇടുക്കിയിലോ വയനാട്ടിലോ പരിശീലകയായി ജോലി മതി. പിന്നാക്ക ജില്ലകളിലെ സ്വാഭാവിക പ്രതിഭകളെ കണ്ടെത്തി അവർക്ക് മാർഗനിർദേശം നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ രണ്ടു ജില്ലകളും തെരഞ്ഞെടുത്തത്. ഇതിൽതന്നെ ഇടുക്കിയിൽ ജോലി ലഭിക്കുകയെന്നതിനാണ് മുൻഗണന. 

ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലുമൊക്കെ മാറ്റുരക്കുന്നതിനുമുമ്പ് താൻ ഓടിപ്പഠിച്ച വയനാട്ടിലെ പിന്നാക്ക പ്രദേശമായ തൃശിലേരി സ്​കൂളിലെ കായിക താരങ്ങൾക്ക് ശിക്ഷണം നൽകുന്നുണ്ട് ജയ്ഷയിപ്പോൾ. ഉടൻ ജോലി നൽകാമെന്ന സർക്കാറി​െൻറ വാക്കു വിശ്വസിച്ചാണ് പരിശീലനം തുടങ്ങിയത്. സംസ്​ഥാനത്തി​െൻറ പല ഭാഗങ്ങളിൽനിന്നുള്ള കുട്ടികളും ജയ്ഷയുടെ കീഴിൽ പരിശീലനം നേടാനായി തൃശിലേരിയിലുണ്ട്. അവർക്ക് താമസിക്കാൻ മൂവായിരം രൂപ വീതം വാടക നൽകുന്ന രണ്ട് ക്വാർട്ടേഴ്സുകളും ജയ്ഷ വാടകക്കെടുത്തിട്ടുണ്ട്. അവരുടെ ഭക്ഷണമടക്കമുള്ള മറ്റു ചെലവുകളും ജയ്ഷ തന്നെയാണ് വഹിക്കുന്നത്. 

Tags:    
News Summary - Olympian OP Jaisha -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT