കൊളംബസ്: 83 വർഷം പഴക്കമുള്ള ജെസ്സി ഒാവൻസിെൻറ റെേക്കാഡ് തിരുത്തി ഒഹായോ സർവകലാശാല വിദ്യാർഥി. 1936ലെ ബർലിൻ ഒളിമ്പിക്സിൽ ലോകം കീഴടക്കുംമുേമ്പ ജെസ്സി ഒാവൻസ് സ്ഥാപിച്ച സർവകലാശാല റെക്കോഡ് തിരുത്തിയാണ് നിക് ഗ്രേ അത്ലറ്റിക്സ് ലോകത്ത് വാർത്താതാരമായത്. 1936ൽ 100 മീറ്റർ 10.20 സെക്കൻഡിൽ ഒാടിയെത്തിയാണ് ജെസ്സി ഒാവൻസ് സർവകലാശാല റെക്കോഡ് കുറിച്ചത്.
തൊട്ടുപിന്നാലെ ബർലിൻ ഒളിമ്പിക്സിൽ അഡോൾഫ് ഹിറ്റ്ലറുടെ ശാസനകൾക്കുമുന്നിൽ വിറക്കാതെ കുതിച്ച ഒാവൻസ് അവിടെയും നാലു സുവർണ നേട്ടങ്ങേളാെട ചരിത്രമെഴുതി. ഇൗ റെക്കോഡുകെളല്ലാം പിന്നീട് മായ്ക്കപ്പെെട്ടങ്കിലും ഒഹായോ സർവകലാശാലയുടെ പേരിൽ ഒാവൻസ് കുറിച്ച റെക്കോഡ് മങ്ങാതെ തുടരുകയായിരുന്നു. അതാണ് 83 വർഷത്തിനുശേഷം മറ്റൊരു താരം തെൻറ പേരിേലക്കു മാറ്റിയത്. കഴിഞ്ഞ ദിവസം സൗത്ത് കരോൈലനയിൽ നടന്ന മീറ്റിൽ 10.17 സെക്കൻഡിലാണ് നിക് ഗ്രേ ഫിനിഷ് ചെയ്തത്.
പ്രമുഖമായ ബിഗ് ടെൻ ചാമ്പ്യൻഷിപ്പിൽ എട്ടു തവണ ചാമ്പ്യനാണ് ഗ്രേ. ഒഹായോ സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കാനൊരുങ്ങുകയാണ് 22കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.