ന്യൂഡല്‍ഹി: ഒളിമ്പിക്സ് മാരത്തണ്‍ മത്സരത്തിനിടെ മലയാളി അത് ലറ്റ് ഒ.പി. ജെയ്ഷക്ക് വെള്ളം കിട്ടാത്ത സംഭവത്തില്‍ ഉത്തരവാദി കോച്ച് നികോളായ് സ്നെസരേവ് ആണെന്ന് കായികമന്ത്രാലയം റിപ്പോര്‍ട്ട്. ഇന്ത്യന്‍ സംഘത്തിലെ ഉത്തരവാദപ്പെട്ടവര്‍ ഓട്ടത്തിനിടെ ജെയ്ഷക്ക് ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ വെള്ളം ആവശ്യമില്ളെന്ന മറുപടിയാണ് കോച്ചിന്‍െറ ഭാഗത്തുനിന്നുണ്ടായതെന്ന് കായികമന്ത്രാലയം നിയോഗിച്ച സമിതി സമര്‍പ്പിച്ച രണ്ടു പേജുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അത്ലറ്റുകളുടെ ആവശ്യങ്ങള്‍ രേഖാമൂലം വാങ്ങണമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
റിയോ ഡെ ജനീറോയിലെ ഇന്ത്യന്‍ അത്ലറ്റിക് സംഘത്തലവന്‍ സി.കെ. വത്സന്‍, ഡെപ്യൂട്ടി ചീഫ് കോച്ച് രാധാകൃഷ്ണന്‍ എന്നിവര്‍ മാരത്തണ്‍ മത്സരത്തിന്‍െറ തലേന്ന് കോച്ച് നികോളായിയോട് ജെയ്ഷക്ക് ഓട്ടത്തിനിടെ എന്താണ് വേണ്ടതെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, വെള്ളമോ ഊര്‍ജ പാനീയങ്ങളോ ആവശ്യമില്ളെന്നായിരുന്നു കോച്ചിന്‍െറ മറുപടി. ഇത് ജെയ്ഷ അറിയിച്ചതുപ്രകാരമാണോയെന്ന് ഉറപ്പിക്കാനാവില്ളെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അത് ലറ്റിന്‍െറ ആവശ്യങ്ങളെക്കുറിച്ച് പരിശീലകര്‍ക്കാണ് കൂടുതല്‍ ധാരണയുണ്ടാവുക. അതുകൊണ്ടുതന്നെ ഉത്തരവാദിത്തവും അവര്‍ക്കാണ്. ജെയ്ഷക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതില്‍ നികോളായ് ആണ് മുന്‍കൈയെടുക്കേണ്ടത്. ആവശ്യമായ ഉപദേശം നല്‍കേണ്ടതും വഴികാട്ടിയാവേണ്ടതും അദ്ദേഹമായിരുന്നു -റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഭാവിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. മത്സരങ്ങളെക്കുറിച്ചും അവയുടെ ഭാഗമായി ലഭ്യമാവുന്ന സൗകര്യങ്ങളെക്കുറിച്ചും അത്ലറ്റുകള്‍ക്ക് വിവരം നല്‍കണം. അവരുടെ ആവശ്യങ്ങള്‍ രേഖാമൂലം വാങ്ങണം -റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
ഒളിമ്പിക്സ് മാരത്തണില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ജെയ്ഷ മത്സരത്തിന് പിന്നാലെ കുഴഞ്ഞുവീണിരുന്നു. നിര്‍ജലീകരണം മൂലം ഏറെ ക്ഷീണിതയായ ജെയ്ഷ മണിക്കൂറുകളോളം ആശുപത്രിയിലായിരുന്നു. നിരവധി കുപ്പി ഗ്ളൂക്കോസും സോഡിയവും ശരീരത്തില്‍ കയറ്റിയശേഷമാണ് താരം ആരോഗ്യം വീണ്ടെടുത്തത്.
ഒളിമ്പിക്സ് കഴിഞ്ഞതിനുപിന്നാലെ ഇന്ത്യന്‍ അധികൃതര്‍ ഓട്ടത്തിനിടെ വെള്ളം നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയില്ളെന്ന ആരോപണവുമായി ജെയ്ഷ രംഗത്തത്തെിയിരുന്നു. ഇതേതുടര്‍ന്നാണ് കായികമന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.