ദോഹ: സ്പ്രിൻറ് ട്രാക്കിൽ ബോൾട്ടിെൻറ പിൻഗാമിയെന്ന വിളിപ്പേരിനെ അന്വർഥമാക്കി അമേരിക്കയുടെ നോഹ് ലെയ്ലസിെൻറ ഗോൾഡൻ ഫിനിഷ്. ഉസൈൻ ബോൾട്ടിനും യൊഹാൻ െബ്ലയ്ക്കിനും മൈക്കൽ ജോൺസനും പിന്നിൽ സ്പ്രിൻറ് ട്രാക്കിലെ ഏറ്റവും മികച്ച നാലാമത്തെ സമയം കുറിച്ച നോഹ് കരിയറിലെ ആദ്യ ലോകചാമ്പ്യൻഷിപ് സ്വർണം ദോഹയിൽ കുറിച്ചു. 2009 മുതൽ നാല് ലോകചാമ്പ്യൻഷിപ്പുകളിൽ ഉസൈൻ ബോൾട്ട് കൈയടക്കിവെച്ച ഇനത്തിൽ 19.83 സെക്കൻഡ് സമയത്തിലാണ് ലെയ്ലസിെൻറ ഫിനിഷ്.
കഴിഞ്ഞ ജൂൈലയിൽ ലോസന്നെ ഡയമണ്ട് ലീഗിൽ 19.50 സെക്കൻഡിൽ ഫിനിഷ് ചെയ്ത് എട്ടുവർഷത്തിനിടയിലെ ഏറ്റവും മികച്ച സമയവുമായി ഉസൈൻ ബോൾട്ടിെൻറ റെക്കോഡ് മറികടന്നാണ് നോഹ് ദോഹയിലേക്ക് ഒരുങ്ങിയത്. ബോൾട്ടിനെക്കാൾ ചെറിയ പ്രായത്തിൽ അദ്ദേഹത്തെക്കാൾ മികച്ച വേഗത്തിൽ സ്പ്രിൻറ് ഇനങ്ങൾ ഓടിത്തീർത്ത താരമെന്നെല്ലാം ഈ 22കാരന് വിശേഷണമുണ്ട്. എന്നാൽ, തന്നെ പുതിയ ബോൾട്ട് എന്ന് വിളിക്കുന്നതിനെ നോഹ് തള്ളുന്നു. ‘എന്നെ ന്യൂബോൾട്ട് എന്ന് വിളിക്കരുത്. നോഹ് ലെയ്ലസാണ് ഞാൻ’ -താരം പറയുന്നു.
ഇക്കുറി ലോകചാമ്പ്യൻ സ്ഥാനം ഉറപ്പിച്ചാണ് വരുന്നത്. കഴിഞ്ഞ കുറെ നാളുകളായി അതുതന്നെയാണ് മനസ്സ് നിറയെ. കാറിൽ ഇരുന്ന് ഞാനാണ് ലോകചാമ്പ്യൻ എന്ന് പലവട്ടം പറഞ്ഞു. ഫോണിലും കുറിച്ചിട്ടു. ഇപ്പോൾ അത് സാക്ഷാത്കരിക്കപ്പെട്ടു -നോഹ് ലെയ്ലസ് പറയുന്നു. കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ് വെള്ളിയും (19.95സെ), എക്വഡോറിെൻറ അലക്സ് ക്വിനോനസ് ((19.98സെ) വെങ്കലവും നേടി.
പുരുഷ പോൾവാൾട്ടിൽ അമേരിക്കയുെട സാം കെൻഡ്രിക്സ് (5.97മീ) സ്വർണം നേടി. പത്തുവർഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ കൈവശംവെച്ച വനിതാ 800 മീറ്ററിൽ ഉഗാണ്ടയുടെ ഹലീമ നകായി(1:50.04) ജേതാവായി.
ചിത്ര എട്ടാമത്; മികച്ച സമയം
ദോഹ: ആദ്യ ലോക ചാമ്പ്യൻഷിപ്പിനിറങ്ങിയ മലയാളി താരം പി.യു. ചിത്രക്ക് 1500 മീറ്റർ ഹീറ്റ്സിൽ എട്ടാമത്. കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് ചിത്ര (4 മി. 11.10 സെ) എട്ടാമതെത്തിയത്. അവസാന ലാപ്പിൽ സ്പ്രിൻറ് ചെയ്ത് മുന്നിലെത്താമെന്ന പതിവ് തന്ത്രവുമായാണ് ഇന്ത്യൻ താരം മത്സരിച്ചത്.
എന്നാൽ, തുടക്കത്തിലേ മുന്നിലോടിയ മൊറോക്കോയുടെ റബാബെ അറാഫിയും, കെനിയ-ഇത്യോപ്യ താരങ്ങളും ലീഡ് കൈവിട്ടില്ല.
ചൊവ്വാഴ്ച വനിത ജാവലിൻ ത്രോയിൽ മത്സരിച്ച ഇന്ത്യയുടെ അന്നു റാണി എട്ടാമതായി. 61.12 മീറ്റർ ദൂരമേ അന്നുവിന് എറിയാനായുള്ളൂ.
ഷോട്ട് പുട്ട് പുരുഷ വിഭാഗത്തിൽ തേജീന്ദർപാൽ സിങ് ഇന്നിറങ്ങും. രാത്രി 9.30 മുതലാണ് യോഗ്യത റൗണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.