Posted On
date_range Updated On
date_range പതാകയും ദേശീയഗാനവുമില്ലാതെ റഷ്യയുടെ ആഞ്ജലിക്ക
ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ പോൾവാൾട്ട് മത്സരം അവസാനിച്ചശേഷം വിജയപീഠത്തിൽ മൂന്നു പേരുണ്ടായിരുന്നു. എന്നാൽ, രണ്ടു പതാകകൾ മാത്രമാണ് അവിടെ ഉയർ ന്നത്. മത്സരത്തിൽ സ്വർണം നേടിയ റഷ്യയിൽനിന്നുള്ള ആഞ്ജലിക്ക സിേദ്രാവ നിഷ്പക്ഷ അത്ലറ്റായി മാറ്റുരച്ചതിനാലാണിത്.
ഉത്തേജക കേസിൽ റഷ്യൻ ടീം വിലക്ക് നേരിടുന്നതിനാലാണ് ഇത്തരമൊരു ദുര്യോഗം. രാജ്യത്തെ പ്രതിനിധാനംചെയ്യുന്ന ചിഹ്നങ്ങളില്ലാത്ത നീല ജഴ്സിയണിഞ്ഞാണ് മത്സരിച്ചത്. റഷ്യൻ ദേശീയഗാനത്തിന് പകരം ഐ.എ.എ.എഫിെൻറ തീം സോങ്ങാണ് ആലപിച്ചത്. യു.എസിെൻറ സാൻഡി മോറിസ് വെള്ളി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.