മുസ്ലിം വനിത അത്ലറ്റുകള്‍ക്കായി ഹിജാബ് പുറത്തിറക്കും –നൈക്

വാഷിങ്ടണ്‍: മുസ്ലിം വനിത അത്ലറ്റുകള്‍ക്കായി ഹിജാബ് പുറത്തിറക്കുമെന്ന് നൈക് കമ്പനി. പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പരമ്പരാഗത ഇസ്ലാമിക് ആചാരമായ ശിരോവസ്ത്രം ധരിക്കാന്‍ ഇത് സഹായിക്കുമെന്ന് കമ്പനി പറഞ്ഞു. 2018ല്‍ മുസ്ലിം വനിത അത്്ലറ്റുകള്‍ക്കുള്ള ഹിജാബ് പുറത്തിറക്കാനാണ് പദ്ധതി. കറുപ്പും ചാര നിറത്തിലും പുറത്തിറങ്ങുന്ന ഹിജാബിന് 35 ഡോളര്‍ വീതമാണ് വില പ്രതീക്ഷിക്കുന്നത്.

കനം കുറഞ്ഞ, വലിയുന്ന മെഷ് പോളിസ്റ്റര്‍ തുണികൊണ്ടാണ് ഹിജാബ് നിര്‍മിക്കുക. കൂടുതല്‍ വനിതകള്‍ കായികമേഖലയിലേക്ക് വരുന്ന സാഹചര്യത്തിലാണ് നീക്കമെന്ന് നൈക് പറഞ്ഞു. ഒരു വര്‍ഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹിജാബ് യു.എ.ഇയില്‍ നിന്നുള്ള അന്താരാഷ്ട്ര സ്കേറ്റര്‍ സാറ ലാഹിരി അടക്കമുള്ള അത്ലറ്റുകള്‍ പരീക്ഷിച്ചു കഴിഞ്ഞിട്ടുണ്ട്.

അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹിജാബ് ധരിച്ചത്തെുന്ന ബോക്സര്‍ ആരിഫ സീസൊ, വാള്‍പയറ്റുതാരം  ഇബ്തിഹാജ് മുഹമ്മദ്, അത്ലറ്റ് നജ്ല അല്‍ ജെറായ്വി എന്നിവര്‍ നിറസാന്നിധ്യമാണ്. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്താനിലെ വനിത സോസര്‍ ടീമിനു വേണ്ടി ഡാനിഷ് സ്പോര്‍ട്സ് വെയര്‍ കമ്പനിയായ ഹമ്മല്‍ ഹിജാബോടു കൂടിയ സോസര്‍ ജഴ്സി പുറത്തിറക്കിയിരുന്നു.
 

Tags:    
News Summary - nikehijab.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT