കോവിഡിനെ തുരത്താനായില്ലെങ്കിൽ ഒളിമ്പിക്​സ്​ റദ്ദാക്കേണ്ടി വരും -ജപ്പാൻ

ടോക്യോ: അടുത്ത വർഷവും കോവിഡ്​ ഭീതി ഒഴിയുന്നില്ലെങ്കിൽ 2021ലേക്ക്​ മാറ്റിവെച്ച ഒളിമ്പിക്​സ്​ റദ്ദാക്കേണ്ടി വരുമെന്ന്​ സംഘാടക സമിതി കമ്മിറ്റി പ്രസിഡൻറ്​ യോഷിറോ മോറി. കോവിഡിനെ തുടർന്നാണ്​ 2020ലെ ഒളിമ്പിക്​സ്​ 2021ജൂലൈയ ിലേക്ക്​ മാറ്റിയത്​.

അടുത്തവർഷവും കോവിഡ്​ നിയ​ന്ത്രണവിധേയമാകുന്നില്ലെങ്കിൽ ഒരിക്കൽ കൂടി ഒളിമ്പിക്​സ്​ നീട്ടി​െവക്കാൻ സാധിക്കി​ല്ലെന്നും റദ്ദാക്കുക മാത്രമാണ്​ വഴിയെന്നും ജപ്പാൻ സ്​പോർട്​സ്​ പത്രത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തേ യുദ്ധകാലത്ത്​ മാത്രമാണ്​ ഒളിമ്പിക്​സ്​ മാറ്റിവെച്ചത്​.

കോവിഡിനെതിരായ ലോകത്തി​​െൻറ പോരാട്ടം അദൃശ്യനായ ശത്രുവിനോടുള്ള യുദ്ധം പോലെയാണ്​. വൈറസിനെ ഫലപ്രദമായി തുരത്താനായാൽ നിശ്​ചയിച്ച പ്രകാരം അടുത്തവർഷം ഒളിമ്പിക്​സ്​ നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വൈറസിനെ വരുതിയിലാക്കാനായില്ലെങ്കിൽ അടുത്ത വർഷം ഒളിമ്പിക്​സ്​ നടത്തുക പ്രയാസമായിരിക്കുമെന്ന്​ ജാപ്പാനീസ്​ മെഡിക്കൽ അസോസിയേഷൻ തലവൻ പറഞ്ഞിരുന്നു.

Tags:    
News Summary - Next Year's Olympics Will Be Cancelled If Coronavirus Pandemic Not Over: Tokyo Games Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT