ന്യൂഡൽഹി: കൈമുട്ടിലെ പരിക്കും ശസ്ത്രക്രിയയും കഴിഞ്ഞ് അഞ്ചു മാസത്തിനുശേഷം ജാവലി നുമായിറങ്ങിയ നീരജ് ചോപ്ര ഒറ്റ ഏറിൽ ടോക്യോ ഒളിമ്പിക്സിലേക്ക്. സെപ്റ്റംബറിലെ പ രിക്കിനുശേഷം ആദ്യമായി മത്സരിച്ച അത്ലറ്റിക് മീറ്റിൽ 87.86 മീറ്റർ ദൂരം താണ്ടിയാണ് ലേ ാക യൂത്ത് റെക്കോഡുകാരനും ചാമ്പ്യനുമായ നീരജ് ഒളിമ്പിക്സ് യോഗ്യത നേടിയത്.
ദക്ഷിണാഫ്രിക്കയിലെ പേഷഫ്സ്ട്രൂമിൽ നടന്ന അത്ലറ്റിക് സെൻട്രൽ നോർത്ത് ഇൗസ്റ്റ് മീറ്റിൽ തെൻറ നാലാമത്തെ ശ്രമത്തിലാണ് നീരജ് യോഗ്യതാമാർക്കായ 85 മീറ്റർ മറികടന്നത്. ആദ്യ മൂന്നു ശ്രമങ്ങളിൽ 81.63, 82, 82.57 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ഇന്ത്യയുടെതന്നെ രോഹിത് യാദവ് (77.61 മീ) രണ്ടാമനായി.
22കാരനായ നീരജിെൻറ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണിത്. ദേശീയ റെക്കോേഡാടെ കരിയർ ബെസ്റ്റ് പ്രകടനം (88.06 മീ.) നടത്തിയ 2018ലെ ജകാർത്ത ഏഷ്യൻ ഗെയിംസിനുശേഷം താരത്തിന് പരിക്കുമൂലം ജാവലിൻ കൈയിലെടുക്കാനായില്ല. കഴിഞ്ഞ വർഷം ദേശീയ ഓപൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലൂടെ നീരജ് തിരിച്ചുവരവിനൊരുങ്ങിയെങ്കിലും അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എ.എഫ്.ഐ) വിശ്രമത്തിന് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
ഫെഡറേഷൻ കപ്പിലും ഡയമണ്ട് ലീഗിലും മാറ്റുരക്കുന്നതിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയിൽതന്നെ തുടർന്ന് നീരജ് കുറച്ചു കാലം പരിശീലനം നടത്തും. മലയാളി നടത്തക്കാരൻ കെ.ടി. ഇർഫാൻ, അവിനാഷ് സബ്ലേ (3000 മീ. സ്റ്റീപ്ൾചേസ്), മിക്സഡ് റിലേ (4x400) എന്നിവരാണ് അത്ലറ്റിക്സിൽ ഇന്ത്യയിൽനിന്ന് ഇതുവരെ ഒളിമ്പിക്സ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.