Posted On
date_range Updated On
date_range ഡയമണ്ട് ലീഗിൽ നീരജ് അഞ്ചാമത്
പാരിസ്: ലോകത്തെ മുൻനിര അത്ലറ്റുകൾ മത്സരിക്കുന്ന ഡയമണ്ട് ലീഗിൽ ഇന്ത്യൻ കൗമാരതാരം നീരജ് ചോപ്രക്ക് മികച്ച പ്രകടനം. ജാവലിൻ ത്രോയിലെ ലോക ജൂനിയർ റെക്കോഡിനുടമയായ നീരജ് 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനക്കാരനായി. ഇൗയാഴ്ച ഭുവനേശ്വറിൽ ആരംഭിക്കുന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യൻ പതാകവാഹകനാണ് 19കാരനായ നീരജ് ചോപ്ര.
പാരിസിൽ ആദ്യ ശ്രമത്തിൽ 79.54 മീറ്റർ എറിഞ്ഞ് തുടങ്ങിയ നീരജ്, രണ്ടാം ശ്രമത്തിൽ 81.32 മീറ്റർ താണ്ടി. മൂന്നാം ശ്രമത്തിലെറിഞ്ഞ 84.67 പിന്നീട് മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. ജർമനിയുടെ ജൊഹാനസ് വെറ്റർ സ്വർണവും (88.74 മീ) ചെക്ക് റിപ്പബ്ലിക്കിെൻറ യാകുബ് വഡ്ലെഷ് വെള്ളിയും നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.