ജിയാസ്യങ്: മലയാളികളുടെ അഭിമാനതാരം വി. നീനക്ക് ഏഷ്യൻ ഗ്രാൻഡ് പ്രീ അത്ലറ്റിക്സിെൻറ രണ്ടാം പാദത്തിൽ സുവർണ നേട്ടം. വനിതകളുെട ലോങ്ജംപിൽ വാശിയേറിയ പോരാട്ടത്തിൽ 6.37 മീറ്റർ താണ്ടിയാണ് കോഴിക്കോട് മേപ്പയൂർകാരിയായ നീന ചുവന്നമണ്ണിൽ ചരിത്രമെഴുതിയത്. ആതിഥേയരുെട സു സിയോലിങ്ങിൽനിന്നുള്ള കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഇൗ റെയിൽവേതാരം സ്വർണത്തിലേക്ക് ചാടിയത്. രണ്ടാം റൗണ്ടിൽ 6.32 ചാടിയ ചൈനീസ് താരത്തിന് പിന്നാലെ മൂന്നും നാലും റൗണ്ടിൽ നീനയും ഇതേ ദൂരത്തിലെത്തിയിരുന്നു. ഒടുവിൽ 6.37 മീറ്റർ താണ്ടിയതോടെ സ്വർണം നീനയുടെ വഴിയിലെത്തി. കഴിഞ്ഞദിവസം നടന്ന ആദ്യ പാദത്തിൽ 6.46 മീറ്ററുമായി നീന വെള്ളി നേടിയിരുന്നു. മേപ്പയൂർ വരികിൽ നാരായണൻ-പ്രസന്ന ദമ്പതികളുടെ മകളായ നീന ദേശീയ സീനിയർ മീറ്റ്, ദേശീയ ഗെയിംസ്, ഇന്ത്യൻ ഗ്രാൻഡ് പ്രീ, തായ്ലൻഡ് ഒാപൺ അത്ലറ്റിക്സ് എന്നീ പോരിടങ്ങളിൽ സ്വർണമണിഞ്ഞ മിടുക്കിയാണ്.
മറ്റൊരു മലയാളിതാരമായ ടിൻറു ലൂക്ക ആദ്യ പാദത്തിലെ െവള്ളി നേട്ടം നിലനിർത്തി. വനിതകളുടെ 800 മീറ്ററിൽ രണ്ട് മിനിറ്റ് 06.32 സെക്കൻഡിലാണ് പി.ടി. ഉഷയുടെ ശിഷ്യ ഫിനിഷ് ചെയ്തത്. ആദ്യ പാദത്തിൽ പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി നേടിയ മലയാളിതാരം ജിൻസൺ ജോൺസൻ ഹീറ്റ്സിൽ പുറത്തായി. ഒരു മിനിറ്റ് 53.76 സെക്കൻഡിൽ ഹീറ്റ്സിൽ അവസാനമായാണ് ജിൻസൺ ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര 83.32 മീറ്റർ എറിഞ്ഞ് വെള്ളിയും ലണ്ടൻ ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യതയും സ്വന്തമാക്കി. വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗർ വെള്ളി നേടി. പുരുഷന്മാരിൽ ഒാംപ്രകാശിന് വെങ്കലമുണ്ട്. മൂന്നാമത്തെയും അവസാനത്തെയും ഗ്രാൻഡ് പ്രീ ഇൗ മാസം 30ന് ചൈനീസ് തായ്പേയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.