Posted On
date_range Updated On
date_range ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ്: ഒരു മെഡലുമില്ലാതെ കേരളത്തിെൻറ രണ്ടാംദിനം
റോഹ്തക്(ഹരിയാന): പോരാട്ടവീര്യം തണുത്തുറഞ്ഞതോടെ ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് നിരാശയുടെ രണ്ടാംദിനം. ട്രാക്കിലും ഫീൽഡിലും തിരിച്ചടിയേറ്റ ചാമ്പ്യന്മാർക്ക് ചൊവ്വാഴ്ച ഒരുമെഡൽ പോലുമില്ല. അഞ്ച് ഫൈനലുകൾ നടന്ന ചൊവ്വാഴ്ച ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തോടെയായിരുന്നു മത്സരങ്ങൾക്ക് തുടക്കം.
ഏറെ പ്രതീക്ഷേയാടെ കേരളം നടന്നുതുടങ്ങിയെങ്കിലും ഫിനിഷിങ്ങിൽ ഒന്നുമില്ലാതായി. പറളി സ്കൂളിലെ സി.ടി. നിതീഷ് ഏഴാം സ്ഥാനത്തും എറണാകുളം മാതിരപ്പിള്ളി സ്കൂളിലെ വി.കെ. അഭിജിത്ത് എട്ടാം സ്ഥാനത്തുമായി. ആൺകുട്ടികളുടെ ഹാമർേത്രായിൽ നിലംതൊടാതെ പൊട്ടി.
പെൺകുട്ടികളുടെ േലാങ്ജംപ് പിറ്റിലായിരുന്നു അടുത്ത പ്രതീക്ഷ. പക്ഷേ, മൂന്നുശ്രമങ്ങളും ഫൗളായതോടെ സുവർണപ്രതീക്ഷയായ ലിസ്ബത്ത് കരോളിൻ ജോസഫ് പുറത്തായി. ജലദോഷം തിരിച്ചടിയായെന്ന് ലിസ്ബത്ത് പറഞ്ഞു. മറ്റൊരു മലയാളിതാരം അഷ്ന ഷാജി ആദ്യ എട്ടിൽ ഇടംപിടിച്ചെങ്കിലും മെഡലിലേക്ക് എത്താനായില്ല. പോൾവാൾട്ട് പിറ്റിലും ഷോട്ട്പുട്ടിലും മെഡൽവരൾച്ച തുടർന്നതോടെ നിറംമങ്ങിയതായി കേരളത്തിന് റോഹ്തകിലെ പകൽ. ആദ്യദിനം അഞ്ച് പോയൻറ് നേടിയ കേരളം നിലവിൽ ഹിമാചൽപ്രദേശിനൊപ്പം നാലാംസ്ഥാനത്താണ്. രണ്ട് സ്വർണമടക്കം 15 പോയൻറുമായി ആതിഥേയരായ ഹരിയാനയാണ് മുന്നിൽ. പഞ്ചാബും കർണാടകയുമാണ് രണ്ടാമത്.
മൂന്ന് റെക്കോഡുകൾ
അഞ്ച് ഫൈനൽ നടന്ന ചൊവ്വാഴ്ച മൂന്ന് ഇനങ്ങളിൽ മീറ്റ് റെക്കോഡുകൾ പിറന്നു. ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഹരിയാനയുടെ ജുനൈദ് ഖാനും (20 മിനിറ്റ് 20.04 സെ.) ആൺകുട്ടികളുടെ ഹാമർത്രോയിൽ മിന്നും പ്രകടനത്തോടെ പഞ്ചാബിെൻറ ധംനീത് സിങ്ങും (70.06 മീറ്റർ), ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കർണാടകയുടെ അഷിഷ് ബലോതിയയും (17.87മീറ്റർ) പുതുചരിത്രമെഴുതി.
അതിവേഗഫൈനൽ ഇന്ന്
അതിവേഗപ്പോരടക്കം ബുധനാഴ്ച 16 ഫൈനലുകൾ. ഉച്ചക്കുശേഷമാണ് മീറ്റിലെ ഏറ്റവും വേഗമേറിയ താരങ്ങളെ കണ്ടെത്താനായുള്ള നൂറുമീറ്ററിലെ മത്സരങ്ങൾ. 400, 800,110 മീ. ഹർഡിൽസ് ,4x100 മീ.റിലേ, ട്രിപ്പിൾ ജംപ്, െഹെജംപ് എന്നിവയിലും ഫൈനൽപോരാട്ടങ്ങൾ നടക്കും. കിരീടം നിലനിർത്താനായി എത്തിയിരിക്കുന്ന കേരളത്തിന് ബുധനാഴ്ച നിർണായകം.
നാഡ വന്നു; ഹരിയാനതാരം മുങ്ങി
ഉത്തേജകമരുന്ന് പരിശോധനയിൽ പെങ്കടുക്കാതെ ഹരിയാന താരം മുങ്ങി. ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ രണ്ടാമതെത്തിയ മോഹിത്താണ് കടന്നുകളഞ്ഞത്. നാഡസംഘം ഇൗ താരത്തെ കണ്ടെത്താൻ കഴിയാതിരുന്നതിനെതുടർന്ന് പലതവണ മൈക്ക് അനൗൺസ്മെൻറ് നടത്തിയിട്ടും പരിശോധനക്ക് ഹാജരായില്ല. ഉേത്തജകമരുന്ന് ഉപയോഗം വ്യാപകമാണെന്ന ആക്ഷേപത്തെതുടർന്നാണ് രണ്ടാംദിനം നാഡസംഘം മീറ്റിനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.