ദേശീയ സീനിയർ അത്ലറ്റിക്സിന് ഇന്ന് തുടക്കം
ഗുവാഹതി: 58ാമത് ദേശീയ സീനിയർ അത്ലറ്റിക്സിന് ഇന്ന് ഗുവാഹതിയിൽ തുടക്കം. വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽനിന്നുമായി 700ഒാളം അത്ലറ്റുകൾ മാറ്റുരക്കും. ഇന്തോനേഷ്യയിലെ ജകാർത്ത, പാലെംബാങ് നഗരങ്ങളിലായി ആഗസ്റ്റിന് 18ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ പെങ്കടുക്കുന്ന താരങ്ങളെ ഗുവാഹതി മീറ്റിലാണ് കണ്ടെത്തുക.
നാലു ദിവസങ്ങളിലായി നടക്കുന്ന സീനിയർ അത്ലറ്റിക്സിൽനിന്ന് അകാരണമായി വിട്ടുനിൽക്കുന്നവരെ ഏഷ്യൻ ഗെയിംസിൽ പരിഗണിക്കില്ലെന്ന് അത്ലറ്റിക്സ് ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ജാവലിനിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ േജതാവ് നീരജ് ചോപ്ര, ഡിസ്കസ് ത്രോയിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ സീമ പുനിയ, ഹൈജംപ് താരം തേജസ്വിൻ ശങ്കർ എന്നിവർ പെങ്കടുക്കുന്നില്ല. 2014ലെ ഏഷ്യൻ ഗെയിംസിൽ വെങ്കൽ മെഡൽ ജേതാവ് ടിൻറു ലൂക്ക പേരു നൽകിയിട്ടുണ്ടെങ്കിലും പരിക്കുമൂലം വിട്ടുനിന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.