Posted On
date_range Updated On
date_range ദേശീയ അന്തർ സംസ്ഥാന അത്ലറ്റിക്സ്: കേരളത്തിന് ഒാവറോൾ കിരീടം
ഗുണ്ടൂർ: വനിതകളുടെ കരുത്തിൽ 57ാമത് ദേശീയ അന്തർ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ് ഓവറോൾ കിരീടം കേരളം നിലനിർത്തി. വനിത വിഭാഗത്തിൽ 105ഉം പുരുഷവിഭാഗത്തിൽ 54ഉം പോയൻറുൾപ്പെടെ 159 പോയൻറുമായാണ് കേരളം ഗുണ്ടൂർ കീഴടക്കിയത്. 11 സ്വർണം എട്ട് വെള്ളി നാല് വെങ്കലവും സ്വന്തമാക്കി. തമിഴ്നാടും (110), ഹരിയാനയും (101) രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 79 പോയൻറുമായി ഹരിയാന പുരുഷവിഭാഗം ജേതാക്കളായപ്പോൾ കേരളം മൂന്നാം സ്ഥാനം നേടി. വനിതകളിൽ 56ഉം 55ഉം പോയൻറുകളുമായി ഉത്തർ പ്രദേശും പശ്ചിമ ബംഗാളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കേരളത്തിെൻറ ആർ. അനു, പഞ്ചാബിെൻറ ദവീന്ദർ സിങ് കാംഗ് എന്നിവർ മികച്ച അത്ലറ്റുകളായി.
അവസാനദിനം നാല് സ്വർണം
നാല് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് അവസാനദിനത്തിൽ കേരളം സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്ററിൽ മെർലിൻ ജോസഫ്, 400 മീറ്ററിൽ അനിൽഡ തോമസ്, ഹെപ്റ്റാത്ലണിൽ ലിക് സി ജോസഫ്, 4x400 മീ. റിലേ എന്നിവയിലാണ് കേരളം സ്വർണം നേടിയത്. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ, 100 മീറ്ററിൽ അനുരൂപ് ജോൺ, 1500 മീറ്ററിൽ ജിൻസൺ ജോൺസൺ, പി.യു. ചിത്ര, ഹെപ്റ്റാത്ലണലിൽ നിക്സി ജോസഫ്, പുരുഷന്മാരുടെ 4x400 മീ. റിലേ എന്നിവയിലാണ് വെള്ളി. വനിതകളുടെ 400 മീറ്റിൽ ആർ. അനു, ട്രിപ്പിൾ ജംപിൽ സനൽ സ്കറിയ എന്നിവർ വെങ്കലം നേടി. 100 മീറ്ററിൽ 11.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മെർലിൻ ജോസഫ് മീറ്റിലെ വേഗമേറിയ താരമായത്. 400 മീറ്റർ 53. 20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അനിൽഡ തോമസും സ്വർണമണിഞ്ഞു.
ഹെപറ്റാത്ലണിൽ 5160 പോയൻറുമായി ലിക്സി ജോസഫ് ഒന്നാമതെത്തി. റിലേയിൽ ജെറിൻ ജോസഫ്, അനിൽഡ തോമസ്, വി.കെ. വിസ്മയ, അനു ആർ എന്നിവരടങ്ങിയ ടീമാണ് 3.42 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്. 400 മീറ്ററിൽ ഡൽഹിയുടെ മലയാളിതാരം അമോജ് ജേക്കബ്, ഫെഡറേഷൻ താരമായി മത്സരിച്ച കുഞ്ഞുമുഹമ്മദ് എന്നീ മലയാളികളും മെഡൽ പട്ടികയിൽ ഇടം പിടിച്ചു. വനിതകളുടെ 1500 മീറ്ററിൽ ഇന്ത്യൻ താരം പി.യു. ചിത്രയെ മറികടന്ന് ബംഗാളിെൻറ ലിലി ദാസ് ഒന്നാമെതത്തിയതായിരുന്നു അവസാനദിനത്തെ അട്ടിമറി. 4.88 മിനിറ്റിൽ ഫിനിഷ് ചെയ്താണ് കഴിഞ്ഞദിവസം 800 മീറ്ററിൽ സ്വർണം നേടിയ ദേശീയതാരം കൂടിയായ ലിലി ഇരട്ട സ്വർണനേട്ടം കൈവരിച്ചത്. പുരുഷന്മാരിൽ 3.46 മിനിറ്റിലെത്തിയാണ് ജിൻസൺ ജോൺസൺ വെള്ളി നേടിയത്. ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ 16.30 മീറ്റർ ചാടി വെള്ളിയണിഞ്ഞു. ബിനു ജോസ്, രാഹുൽ ബേബി, മുഹമ്മദ് ലുബൈബ്, സചിൻ റോബി എന്നിവരടങ്ങിയ ടീമാണ് റിലേയിൽ വെള്ളി നേടിയത്.
4x400 മീറ്റർ റിലേയിൽ വെള്ളി നേടിയ കേരള ടീം (മുഹമ്മദ് ലുബൈബ്, സചിൻ റോബി, ബിനു ജോസ്, രാഹുൽ ബേബി)
അവസാനദിനം നാല് സ്വർണം
നാല് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമാണ് അവസാനദിനത്തിൽ കേരളം സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്ററിൽ മെർലിൻ ജോസഫ്, 400 മീറ്ററിൽ അനിൽഡ തോമസ്, ഹെപ്റ്റാത്ലണിൽ ലിക് സി ജോസഫ്, 4x400 മീ. റിലേ എന്നിവയിലാണ് കേരളം സ്വർണം നേടിയത്. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ, 100 മീറ്ററിൽ അനുരൂപ് ജോൺ, 1500 മീറ്ററിൽ ജിൻസൺ ജോൺസൺ, പി.യു. ചിത്ര, ഹെപ്റ്റാത്ലണലിൽ നിക്സി ജോസഫ്, പുരുഷന്മാരുടെ 4x400 മീ. റിലേ എന്നിവയിലാണ് വെള്ളി. വനിതകളുടെ 400 മീറ്റിൽ ആർ. അനു, ട്രിപ്പിൾ ജംപിൽ സനൽ സ്കറിയ എന്നിവർ വെങ്കലം നേടി. 100 മീറ്ററിൽ 11.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മെർലിൻ ജോസഫ് മീറ്റിലെ വേഗമേറിയ താരമായത്. 400 മീറ്റർ 53. 20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അനിൽഡ തോമസും സ്വർണമണിഞ്ഞു.
വനിതകളുടെ 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീം (അനിൽഡ തോമസ്, അനു ആർ, വി.കെ. വിസ്മയ, ജെറിൻ ജോസഫ്)
ഹെപറ്റാത്ലണിൽ 5160 പോയൻറുമായി ലിക്സി ജോസഫ് ഒന്നാമതെത്തി. റിലേയിൽ ജെറിൻ ജോസഫ്, അനിൽഡ തോമസ്, വി.കെ. വിസ്മയ, അനു ആർ എന്നിവരടങ്ങിയ ടീമാണ് 3.42 മിനിറ്റിൽ ഫിനിഷ് ചെയ്ത് സ്വർണം നേടിയത്. 400 മീറ്ററിൽ ഡൽഹിയുടെ മലയാളിതാരം അമോജ് ജേക്കബ്, ഫെഡറേഷൻ താരമായി മത്സരിച്ച കുഞ്ഞുമുഹമ്മദ് എന്നീ മലയാളികളും മെഡൽ പട്ടികയിൽ ഇടം പിടിച്ചു. വനിതകളുടെ 1500 മീറ്ററിൽ ഇന്ത്യൻ താരം പി.യു. ചിത്രയെ മറികടന്ന് ബംഗാളിെൻറ ലിലി ദാസ് ഒന്നാമെതത്തിയതായിരുന്നു അവസാനദിനത്തെ അട്ടിമറി. 4.88 മിനിറ്റിൽ ഫിനിഷ് ചെയ്താണ് കഴിഞ്ഞദിവസം 800 മീറ്ററിൽ സ്വർണം നേടിയ ദേശീയതാരം കൂടിയായ ലിലി ഇരട്ട സ്വർണനേട്ടം കൈവരിച്ചത്. പുരുഷന്മാരിൽ 3.46 മിനിറ്റിലെത്തിയാണ് ജിൻസൺ ജോൺസൺ വെള്ളി നേടിയത്. ട്രിപ്പിൾ ജംപിൽ അബ്ദുല്ല അബൂബക്കർ 16.30 മീറ്റർ ചാടി വെള്ളിയണിഞ്ഞു. ബിനു ജോസ്, രാഹുൽ ബേബി, മുഹമ്മദ് ലുബൈബ്, സചിൻ റോബി എന്നിവരടങ്ങിയ ടീമാണ് റിലേയിൽ വെള്ളി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.