????? ??????? ??? ???????? ????? ???????? 4X100 ????????? ??????? ????? ???? ?????? ????? ??????, ????? ????, ???? ?????, ???? ????

കേരളത്തിന്‍െറ വാരിഷ് ബോഗിമയൂമിന് സ്വര്‍ണവും റിലേ ടീമിന് വെങ്കലവും 

പുണെ: ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ കായിക മേളയിലെ ആദ്യ ദിനത്തില്‍ കേരളത്തിന്‍െറ നേട്ടം ഒരു സ്വര്‍ണവും വെങ്കലവും. ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡ്ല്‍സില്‍ കോതമംഗലം സെന്‍റ് ജോര്‍ജിലെ വാരിഷ് ബോഗിമയൂം ആണ് സ്വര്‍ണം നേടിയത്. കോഴിക്കോട് സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ അല്‍ന ഷാജു, തിരുവനന്തപുരം അരുമാനൂര്‍ എം.വി എച്ച്.എസ്.എസിലെ ഗൗരി ശ്യാം, പി.ടി. ഉഷയുടെ ശിഷ്യകളും പൂവമ്പായി എ.എം.എച്ച്.എസിലെ വിദ്യാര്‍ഥികളുമായ ജസ്ന ഷാജി, എല്‍ഗ തോമസ് എന്നിവരും അണിനിരന്ന പെണ്‍കുട്ടികളുടെ 4X100 റിലെ ടീമാണ് വെങ്കലം നേടിയത്. 
ആണ്‍കുട്ടികളുടെ 200 മീറ്ററിലും ലോങ് ജംപിലുമായി ഇരട്ട സ്വര്‍ണം നേടിയ ഒഡിഷയുടെ ലഖന്‍ മുര്‍മുവാണ് ബാലെവാഡി ശിവ് ഛത്രപതി സ്റ്റേഡിയത്തില്‍ നടന്ന കായിക മേളയിലെ ആദ്യ ദിനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്.  ലോങ് ജംപില്‍ മുര്‍മു സ്വര്‍ണം നേടിയത് റെക്കോഡോടെയാണ്. ആറ് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി ആതിഥേയരും സബ് ജൂനിയറില്‍ കഴിഞ്ഞ വര്‍ഷത്തെ ഒന്നാമന്മാരുമായ മഹാരാഷ്ട്രയാണ് മെഡല്‍ പട്ടികയില്‍ ഏറെ മുമ്പില്‍. രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടിയ ഒഡിഷ രണ്ടാം സ്ഥാനത്തും രണ്ട് സ്വര്‍ണവുമായി പശ്ചിമ ബംഗാള്‍ മൂന്നാം സ്ഥാനത്തുമാണ്. 

നായകനായി ബോഗിമയൂം
ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം. ട്രാക്കിലും ഫീല്‍ഡിലും ജംപിങ് പിറ്റിലും സ്വന്തം ടീം വരണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ണം കുതിച്ചെടുത്ത് വാരിഷ് ബോഗിമയൂം കേരളത്തിന് ആശ്വാസമായി. 80 മീറ്റര്‍ ഹഡ്ല്‍സില്‍ സ്വര്‍ണം നേടുമ്പോള്‍ അത് ഈ മണിപ്പൂരുകാരന് സ്വപ്നസാക്ഷാത്കാരമാണ്. കഴിഞ്ഞ തവണ വെങ്കലത്തില്‍ തൃപ്തിയടയേണ്ടിവന്നപ്പോള്‍ അന്ന് ഉറപ്പിച്ചതാണ്; സ്വര്‍ണം നേടണം. പ്രാര്‍ഥനകള്‍ ഫലിച്ചു. ‘നന്നായിട്ട് ഓടാന്‍ കഴിയണേ... ട്രാക്കില്‍ വീഴ്ത്തരുതേ’-ഇതായിരുന്നു ട്രാക്കിലിറങ്ങും മുമ്പ് തന്‍െറ പ്രാര്‍ഥനയെന്ന് മണിപ്പൂരി നാക്കിന് നന്നായി വഴങ്ങുന്ന മലയാളത്തില്‍ വാരിഷ് പറഞ്ഞു. കഴിഞ്ഞ തവണത്തേതു പോലെ ഇക്കുറി ഉള്ളില്‍ പിരിമുറുക്കമുണ്ടായില്ളെന്ന് വാരിഷ്. 

ഒന്നാം ക്ളാസില്‍ പഠിക്കു മ്പോള്‍ കോഴിക്കോട് കൊളത്തറ യതീംഖാനയില്‍ എത്തിയതാണ് വാരിഷ്. പിന്നീട് കോതമംഗലം സെന്‍റ് ജോര്‍ജിലേക്ക് വിളിവന്നു. അവിടുന്നാണ് മലയാളത്തിന്‍െറ താരമായി വാരിഷിന്‍െറ തുടക്കം. ഇനി ബുധനാഴ്ച 400 മീറ്റര്‍ കൂടിയുണ്ട്. അടുത്ത വര്‍ഷം ജൂനിയര്‍ വിഭാഗത്തിലാകും 14 കാരനായ വാരിഷ്. അതോടെ ഇഷ്ട ഇനമായ പോള്‍വാള്‍ട്ടിലേക്ക് മാറാനുള്ള മോഹമുണ്ട് ഉള്ളില്‍. ഗുരു രാജു പോളിനോട് കാര്യം പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ ആരാകണമെന്ന ചോദ്യത്തിന് വ്യോമസേന ഉദ്യോഗസ്ഥനാകണമെന്ന് ഒറ്റ ശ്വാസത്തില്‍ മറുപടി. ഗോവയില്‍ ഡ്രൈവറായ പിതാവ് മുഹമ്മദ് അയ്യൂബ് ഖാനും മണിപ്പൂരില്‍ കഴിയുന്ന മാതാവ് സൗദാബിയും പഠിക്കാനായി  കേരളത്തിലേക്ക് വിട്ടതാണ് വാരിഷിനെ. രണ്ട് ജ്യേഷ്ഠത്തിമാരുടെ വിവാഹം കഴിഞ്ഞു. ജ്യേഷ്ഠന്‍ ബംഗളൂരുവില്‍ എന്‍ജിനീയറിങ് പഠിക്കുന്നു. രണ്ട് അനുജത്തിമാര്‍ മണിപ്പൂരിലെ സ്കൂളിലും. 
 
ദേശീയ സ്കൂള്‍ സബ് ജൂനിയര്‍ കായിക മേളയില്‍ 80 മീറ്റര്‍ ഹഡ്ല്‍സില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍െറ വാരിഷ് ബോഗിമയൂം
 

എത്തിപ്പിടിച്ച വെങ്കലം
4X100 റിലേയില്‍ ആണ്‍കുട്ടികള്‍ ഫൈനല്‍ യോഗ്യത നേടാതെ പോയപ്പോള്‍ പെണ്‍കുട്ടികള്‍ വെങ്കലമെങ്കിലും കുതിച്ചെടുത്തു. 100 മീറ്ററില്‍ 13. 50 സെക്കന്‍ഡില്‍ തൊടാന്‍ കഴിയാതെ പോയവരാണ് റിലേയില്‍ വെങ്കലം ഓടിപ്പിടിച്ചതെന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രക്കും (51.1 സെക്കന്‍ഡ്), തമിഴ്നാടിനും (51.5 ) പിറകെ 52.3 സെക്കന്‍ഡിലാണ് കേരളം ഫിനിഷിങ് പോയന്‍റ് കടന്നത്. ബാറ്റണുകള്‍ കൈമാറുന്നിടത്ത് എത്തുമ്പോഴുള്ള വേഗതക്കുറവ് പരിഹരിക്കാനായിരുന്നെങ്കില്‍ കേരളത്തിന്‍െറ നില മെച്ചപ്പെടുമായിരുന്നു. ഓടിയത്തൊന്‍ പറ്റുന്നില്ളെന്ന് താരങ്ങള്‍. സ്പ്രിന്‍റില്‍ പണ്ടേ കേരള കുരുന്നുകള്‍ പിന്നിലാണെന്ന് പരിശീലകരും കായിക വിദഗ്ധരും പറയുന്നു. 

ആധിപത്യമുറപ്പിച്ച് മഹാരാഷ്ട്ര 
ആണ്‍കുട്ടികളുടെ 600 മീറ്റര്‍, പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡ്ല്‍സ്, 600 മീറ്റര്‍, 200, 4X100 റിലേ, ലോങ് ജംപ് എന്നിവയിലാണ് മഹാരാഷ്ട്ര സ്വര്‍ണം നേടിയത്. ആണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡ്ല്‍സ്, പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹഡ്ല്‍സ്, 600 മീറ്റര്‍, ലോങ് ജംപ് എന്നിവയിലാണ് വെള്ളി. പെണ്‍കുട്ടികളുടെ 80 മി. ഹഡ്ല്‍സില്‍ സ്വര്‍ണം നേടിയ പ്രാഞ്ചല്‍ പാട്ടീല്‍ തന്നെയാണ് ലോങ് ജംപില്‍ വെള്ളിയും നേടിയത്. ലോങ് ജംപിലെ സ്വര്‍ണ നേട്ടക്കാരി ദിക്ളോ ഫ്രാങ്കൊ 200 മീറ്ററില്‍ വെങ്കലവും നേടി. ഒഡിഷയുടെ ലഖന്‍ മുര്‍മു ലോംങ് ജംപില്‍ 6.66 മീറ്റര്‍ ചാടിയാണ് റെക്കോര്‍ഡിട്ടത്.  2006ല്‍ മഹാരാഷ്ട്രയുടെ സഭാ ഭഗത്ത് കുറിച്ച 6.60 മീറ്ററിന്‍െറ റെക്കോര്‍ഡാണ് മുര്‍മു തിരുത്തിയത്.കായിക മേളയുടെ അവസാന ദിവസമായ ബുധനാഴ്ച എട്ട് ഫൈനലുകളാണുള്ളത്. കുരുന്നു സ്പ്രിന്‍റര്‍മാരെ ബുധനാഴ്ച കണ്ടത്തെും. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ട്രാക്കിലിറങ്ങുന്ന ഉഷയുടെ ശിഷ്യ എല്‍ഗ തോമസിലും ഡിസ്കസ് ത്രോയില്‍ തിരുവനന്തപുരം സായിയിലെ ഹരിപ്രിയയിലുമാണ് കേരളത്തിന്‍െറ പ്രതീക്ഷ. 
Tags:    
News Summary - national school subjunior championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT